വടക്കെ പൊയിലൂർ : കുരുടൻകാവ് ദേവീക്ഷേത്രം കളിയാട്ടം ആറാട്ടുത്സവത്തിെൻറ ഭാഗമായി നടത്തിയ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു. വടക്കെ പൊയിലൂർ ടൗണിനടുത്ത് കഴിഞ്ഞ ദിവസം രാത്രി 11.30-ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. എഴുന്നള്ളത്തിൽ പങ്കെടുക്കാനായി ഒട്ടേറെ ഭക്തർ ഇവിടെ, എത്തിയിരുന്നു.
ആന ഇടഞ്ഞതോടെ ജനം പേടിച്ച് ഓടി. ഇതോടെ, വലിയ ഭീകരാന്തരീക്ഷമാണുണ്ടായത്. പാപ്പാൻമാർ ഏറെ പണിപ്പെട്ടെങ്കിലും ആനയെ തളക്കാനായില്ല. ഒടുവിൽ ബുധനാഴ്ച പുലർച്ചയോടെയാണ് തൃശൂരിൽ നിന്നെത്തിയ എലിഫൻറ് സ്‌ക്വാഡാണ് ആനയെ തളച്ചത്. തുടർന്ന് ആനയെ വേങ്ങേരിയിലെ ആനത്തറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.