കുട്ടികൾ മൊബൈലിന് അടിമകളാണോ?...വരുന്നു പൊലീസി​ന്റെ ‘ഡി -ഡാഡ്’

ക​ണ്ണൂ​ർ: ​പൊ​ലീ​സി​ന്റെ ഡി -​ഡാ​ഡ് (ഡി​ജി​റ്റ​ൽ ഡി ​അ​ഡി​ക്ഷ​ൻ) പ്ര​വ​ർ​ത്ത​നം ക​ണ്ണൂ​രി​ലും തു​ട​ങ്ങുന്നു. മൊ​ബൈ​ൽ ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ളു​ടെ​യും ഇ​ന്റ​ർ​നെ​റ്റ് അ​ശ്ലീ​ല സൈ​റ്റു​ക​ളു​ടെ​യും അ​ടി​മ​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് കൗ​ൺ​സലി​ങ് സ​ഹാ​യം ന​ൽ​കു​ക​യാ​ണ് കേ​ര​ള പൊ​ലീ​സി​ന്റെ സം​വി​ധാ​ന​മാ​യ ഡി -​ഡാ​ഡി​ലൂ​ടെ ചെ​യ്യു​ന്ന​ത്.

ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള വ​നി​ത സെ​ല്ലി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ക​ണ്ണൂ​രി​ലെ ഡി -​ഡാ​ഡ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ന​ഗ​ര​ങ്ങ​ളി​ലാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​തു ന​ട​പ്പാ​ക്കി​യ​ത്. ക​ണ്ണൂ​രി​ലെ പ്ര​വ​ർ​ത്ത​നം ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ തു​ട​ങ്ങു​മെ​ന്ന് കേ​ന്ദ്ര​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പി. ​സു​നോ​ജ് കു​മാ​ർ പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ മൊ​ബൈ​ൽ അ​ടി​മ​ക​ളാ​കു​ന്ന​ത് ദി​നം​പ്ര​തി കൂ​ടു​ക​യാ​ണ്. കൂ​ടാ​തെ ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ളി​ലൂ​ടെ പ​ണം ന​ഷ്ട​പ്പെട്ടു​ള്ള പ​രാ​തി​ക​ളും ഇ​പ്പോ​ൾ നി​ര​വ​ധി​യാ​ണ്. ഇ​തി​ന് പ​രി​ഹാ​രം കാ​ണു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​ന​ിഷ്യേ​റ്റീ​വ് ഓ​ഫ് ​സോ​ഷ്യ​ൽ പൊ​ലീ​സി​ങ് ഡി​വി​ഷ​ൻ ഓ​ഫ് കേ​ര​ള​യു​ടെ കീ​ഴി​ലാ​ണ് ഡി -​ഡാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന​ത്ത് തു​ട​ക്ക​മി​ട്ട​ത്.

ക​ണ്ണൂ​രി​ൽ ചി​ൽ​ഡ്ര​ൻ ആ​ൻ​ഡ് പൊ​ലീ​സ് (കാ​പ്) പ​ദ്ധ​തി​യു​ടെ കീ​ഴി​ലാ​ണ് ഇ​തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ആ​ദ്യം ഓ​ൺ​ലൈ​നി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കും ആ​വ​ശ്യ​മെ​ങ്കി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കും പി​ന്നീ​ട് കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് നേ​രി​ട്ടും ബോ​ധ​വ​ത്ക​ര​ണം ന​ൽ​കും. ഇ​തി​നാ​യി ഒ​രു ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റി​ന്റെ സേ​വ​നം ല​ഭ്യ​മാ​ക്കും.

ഇ​തി​നു​പു​റ​മെ സോ​ഷ്യ​ൽ വ​ർ​ക്കി​ൽ അ​നു​ഭ​വ പ​രി​ച​യ​മു​ള്ള ഒ​രു കോ​ഓ​ഡി​നേ​റ്റ​റെ കൂ​ടി നി​യ​മി​ച്ച​താ​യി സു​നോ​ജ് കു​മാ​ർ പ​റ​ഞ്ഞു. അ​ഡീ​ഷ​ന​ൽ എ​സ്.​പി എ.​വി. പ്ര​ദീ​പ​നാ​ണ് ജി​ല്ല​യി​ൽ പ​ദ്ധ​തി​യു​ടെ ചു​മ​ത​ല. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഓ​ൺ​ലൈ​നാ​യും കൂ​ടു​ത​ൽ കൗ​ൺ​സ​ലി​ങ് വേ​ണ്ട കു​ട്ടി​ക​ൾ​ക്ക് ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച് ഓ​ഫ്‌​ലൈ​നാ​യും സേ​വ​നം ന​ൽ​കും.

പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ 1.30 കോ​ടി രൂ​പ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ശി​ശു​സൗ​ഹൃ​ദ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശ്യമുണ്ട്.

ലോ​ക്ഡൗ​ൺ വ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​വും പ​രീ​ക്ഷ​യു​മെ​ല്ലാം ഓ​ൺ​ലൈ​നി​ലാ​യി​രു​ന്നു. ഇ​തോ​ടെ മൊ​ബൈ​ൽ ഫോ​ൺ, ഇ​ന്റ​ർ​നെ​റ്റ് എ​ന്നി​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​പ​രി​ചി​ത​മാ​യി. മി​ക്ക​യി​ട​ങ്ങ​ളി​ലും ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ അ​വ​സാ​നി​ച്ചെ​ങ്കി​ലും കു​ട്ടി​ക​ളി​ലെ ഫോ​ൺ, ക​മ്പ്യൂ​ട്ട​ർ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​ങ്ങ​ളി​ൽ കു​റ​വ് വ​ന്നി​ല്ല. ചി​ല മു​തി​ർ​ന്ന കു​ട്ടി​ക​ൾ അ​ശ്ലീ​ല സൈ​റ്റു​ക​ൾ​ക്കും അ​ടി​മ​ക​ളാ​യി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​ജി​റ്റ​ൽ കൗ​ൺ​സ​ലി​ങ് എ​ന്ന ആ​ശ​യ​ത്തി​ന് പൊ​ലീ​സ് തു​ട​ക്ക​മി​ട്ട​ത്. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, വ​നി​ത-​ശി​ശു​വി​ക​സ​ന വ​കു​പ്പു​ക​ളു​മാ​യി യോ​ജി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ​

കേ​ന്ദ്ര​ത്തി​ൽ ര​ക്ഷി​താ​ക്ക​ള്‍ക്ക് കു​ട്ടി​ക​ളു​മാ​യി നേ​രി​ട്ടെ​ത്തി പ്ര​ശ്ന​പ​രി​ഹാ​രം തേ​ടാം. സ്റ്റു​ഡ​ന്റ് പൊ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യും കൗ​ണ്‍സ​ലി​ങ് ന​ല്‍കാ​നും ആ​ലോ​ച​നയു​ണ്ട്.  

സ​ഹാ​യ​ത്തി​ന് കോ​ൾ​സെ​ന്റ​ർ സേ​വ​നം

ഡി -​ഡാ​ഡ് സേ​വ​ന​ത്തി​ന്റെ സ​ഹാ​യ​ത്തി​ന് ജി​ല്ല കേ​ന്ദ്ര​ത്തി​ൽ കോ​ൾ സെ​ന്റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. എ​ന്നാ​ൽ, ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം മാ​ത്ര​മേ ഇ​തി​ന്റെ സ​ഹാ​യം ല​ഭ്യ​മാ​യി തു​ട​ങ്ങൂ. സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ 9497 900 200 എ​ന്ന ന​മ്പ​റി​ലാ​ണ് ബ​ന്ധ​പ്പെ​ടേ​ണ്ട​ത്. കൗ​ൺ​സ​ലി​ങ് സ​ഹാ​യം ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കോ അ​ധ്യാ​പ​ക​ർ​ക്കോ ന​മ്പ​റി​ൽ വി​ളി​ച്ച് സ​ഹാ​യം തേ​ടാം. 

Tags:    
News Summary - Are children addicted to mobile phones-Polices D-Dad is coming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.