കണ്ണൂർ: കോർപറേഷന്റെ ‘ഒപ്പം കൂടെയുണ്ട് കരുതലോടെ’ കാമ്പയിന് തുടക്കമായി. കാമ്പയിനിന്റെ ഭാഗമായി കോര്പറേഷന് സംഘടിപ്പിച്ച പി.എം.എ.വൈ ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി 111 ഗുണഭോക്താക്കള്‍ക്ക് ആദ്യഗഡു വിതരണവും എന്‍.യു.എല്‍.എം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള ലിങ്കേജ് ലോണ്‍ സബ്സിഡിയും,‘ അവകാശം അതിവേഗം’ സർവിസിന്റെ ഭാഗമായി അതിദരിദ്രര്‍ക്കുള്ള റേഷന്‍ കാര്‍ഡ് വിതരണവും നടന്നു. മേയര്‍ ടി.ഒ മോഹനന് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കെ. ഷബീന അധ്യക്ഷത വഹിച്ചു.
കോര്പറേഷന് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി കരാറില്‍ ഒപ്പുവെച്ച 111 പേര്‍ക്കാണ് ആദ്യ ഗഡുവായി 40,000 രൂപ വീതം നല്‍കിയത്.
ഒരു വര്‍ഷത്തിനുള്ളില്‍ 111 വീടും പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് വര്‍ഷം കൊണ്ട് 1007 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതോടൊപ്പം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള 1.10 കോടിയുടെ ലിങ്കേജ് ലോണ്‍ സബ്സിഡിയുടെ വിതരണം സി.ഡി.എസ് ചെയര്പേഴ്സൻ വി. ജ്യോതിലക്ഷ്മിക്ക് നൽകി മേയര്‍ നിര്‍വഹിച്ചു. അതിദരിദ്രര്‍ക്കുള്ള റേഷന്‍ കാര്‍ഡുകളുടെ വിതരണവും മേയര്‍ നിര്‍വഹിച്ചു.
18നും 35നും ഇടയില്‍ പ്രായപരിധിയുള്ള യുവതീ, യുവാക്കള്‍ക്ക് വിവിധ വിഷയങ്ങളിലെ സൗജന്യ കോഴ്സിലും തുടര്‍ന്ന് ലഭിക്കുന്ന പ്ലേസ്മെന്റിനും ചേരുന്നതിനുള്ള രജിസ്ട്രേഷനും 18നും 60നും ഇടയിലുള്ളവര്‍ക്ക് സംരംഭം ആരംഭിക്കുന്നതിനുള്ള സഹായത്തിനുള്ള രജിസ്ട്രേഷനും നടന്നു.
വിവിധ കോഴ്സുകള്‍ക്ക് ഇതുവരെയായി 434 പേര് ചേര്‍ന്നു. ഇതിൽ 365 പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്.പരിപാടിയിൽ കോര്പറേഷന് സ്റ്റാന്റിഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. രാഗേഷ്, പി. ഷമീമ, അഡ്വ. പി. ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്, കൗണ്‍സിലര്‍മാരായ മുസ് ലിഹ് മഠത്തില്‍, കെ. പ്രദീപന്, എന്‍. ഉഷ, റവന്യൂ ഓഫിസര്‍ ഉണ്ണികൃഷ്ണന്, സി.ഡി.എസ് ചെയര്പേഴ്സൻ വി. ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.