കല്യാശ്ശേരിയിലെ എ.ടി.എം കവര്‍ച്ച: മൂന്നുപ്രതികള്‍ക്ക് തടവും പിഴയും

ക​ണ്ണൂ​ര്‍: ക​ല്യാ​ശ്ശേ​രി​യി​ലെ എ.​ടി.​എം ക​വ​ര്‍ച്ചാ​കേ​സി​ല്‍ മൂ​ന്നു​പ്ര​തി​ക​ള്‍ക്ക് മൂ​ന്നു​വ​ര്‍ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും. ക​ണ്ണൂ​ര്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ​്ട്രേ​റ്റ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ടു​മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഹ​രി​യാ​ന മേ​വ​ല​ത്ത് ജി​ല്ല​യി​ലെ വൊ​ജാ​ന സ്വ​ദേ​ശി നൊ​മാ​ന്‍ റി​സാ​ന്‍ (30), മെ​വ്‌​ന​ഗാ ത്വോ​സ് ജി​ല്ല​യി​ലെ സു​ജീ​ദ് (33), രാ​ജ​സ്ഥാ​ന്‍ ഭ​ര​ത്പൂ​ര്‍ ജി​ല്ല​യി​ലെ ജു​ര്‍ഹാ​ദ് സ്വ​ദേ​ശി മു​വീ​ന്‍ ജ​മീ​ല്‍ (30) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

മൂ​ന്നു​പേ​രെ കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന് കോ​ട​തി വി​ട്ട​യ​ച്ചു. ഏ​ഴം​ഗ സം​ഘ​ത്തി​ലെ ഒ​രു​പ്ര​തി​യെ ഇ​നി​യും പി​ടി​കൂ​ടാ​നു​ണ്ട്. 2021 ഫെ​ബ്രു​വ​രി 21ന് ​പു​ല​ര്‍ച്ചെ​യാ​ണ് ക​ല്യാശ്ശേരി എ​സ്.​ബി.​ഐ ബാ​ങ്കി​ന്റെ എ.​ടി.​എം ത​ക​ര്‍ത്ത് കൊ​ള്ള​യ​ടി​ച്ച​ത്. ഏ​ക​ദേ​ശം 25 ല​ക്ഷ​ത്തോ​ളം രൂ​പ​യോ​ള​മാ​ണ് മൂ​ന്ന് എ.​ടി.​എ​മ്മു​ക​ളി​ല്‍ നി​ന്നാ​യി ക​വ​ര്‍ന്ന​ത്.

Tags:    
News Summary - ATM robbery in Kalliyassery-Three accused gets imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.