ലോ​ക സൈ​ക്കി​ള്‍ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ണ്ണൂ​രി​ൽ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ

സൈ​ക്കി​ള്‍ റാ​ലി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി എം.​എ​ൽ.​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

ക​ണ്ണൂ​ർ: ലോ​ക സൈ​ക്കി​ൾ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സും ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​വും ക​ണ്ണൂ​ർ സൈ​ക്ലി​ങ് ക്ല​ബും ചേ​ർ​ന്ന് ബോ​ധ​വ​ത്ക​ര​ണ സൈ​ക്കി​ൾ റാ​ലി ന​ട​ത്തി. ജീ​വി​ത​ശൈ​ലീ രോ​ഗ​നി​യ​ന്ത്ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ക​ല​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച റാ​ലി​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, ക​ണ്ണൂ​ർ സൈ​ക്ലി​ങ് ക്ല​ബി​ലെ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി 30പേ​ർ പ​ങ്കെ​ടു​ത്തു. ‘ആ​രോ​ഗ്യ​ത്തി​ന് സൈ​ക്കി​ൾ’ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ സൈ​ക്കി​ൾദി​ന സ​ന്ദേ​ശം.

ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളാ​യ പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ​വ കു​റ​ക്കു​ന്ന​തി​നും ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സൈ​ക്ലി​ങ് വ​ള​രെ​യ​ധി​കം സ​ഹാ​യി​ക്കും. കൂ​ടാ​തെ സ്‌​ട്രെ​സ്, ഡി​പ്ര​ഷ​ൻ, ഉ​ത്ക​ണ്ഠ തു​ട​ങ്ങി​യ മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ൾ കു​റ​ക്കാ​നും ഏ​കാ​ഗ്ര​ത വ​ർ​ധി​പ്പി​ക്കാ​നും സാ​ധി​ക്കും. പ​യ്യാ​മ്പ​ലം ചു​റ്റി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ത​ന്നെ റാ​ലി സ​മാ​പി​ച്ചു. ജീ​വി​ത​ശൈ​ലീ രോ​ഗ നി​യ​ന്ത്ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ സൈ​ക്ലി​ങ് ക്ല​ബി​ലേ​ക്കു​ള്ള അം​ഗ​ത്വ വി​ത​ര​ണ​വും ന​ട​ത്തി. രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം.​എ​ൽ.​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​പി.​കെ. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ ഡോ. ​ഗ്രി​ഫി​ൻ സു​രേ​ന്ദ്ര​ൻ, ക​ണ്ണൂ​ർ സൈ​ക്ലി​ങ് ക്ല​ബ് സെ​ക്ര​ട്ട​റി ര​തീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Awareness Rally on Cycle Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.