കണ്ണൂർ: മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പ് ഉദയഗിരിയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ചലനശേഷി നഷ്ടമായതാണ് വട്ടക്കുന്നേൽ മാത്യു ജോസഫിന്. മൂന്നരപ്പതിറ്റാണ്ടായി കിടപ്പിൽതന്നെ. സ്വന്തമായി പ്രാഥമിക കാര്യങ്ങൾ പോലും നടത്താനാവാത്ത അവസ്ഥയാണ്.
നട്ടെല്ലിനുള്ളിൽ നീര് നിറയുന്ന അസുഖം കൂടി ബാധിച്ചതോടെ തുടർ ചികിത്സക്കായി കാരുണ്യമതികളുടെ സഹായം തേടുകയാണ് മാത്യു. കണ്ണൂർ ജില്ലയിലെ ചെമ്പേരി എരുവേശ്ശി 12ാം വാർഡിൽ വട്ടക്കുന്നിൽ മാത്യു ജോസഫെന്ന 53 കാരനെയാണ് വർഷങ്ങളായി വിധി തളർത്തിയത്.
ജീപ്പ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ജീവൻ ബാക്കിയായത് ഉള്ളതെല്ലാം വിറ്റും കടം വാങ്ങിയും നടത്തിയ ചികിത്സയിലാണ്. അപകടം തളർത്തിയ ശരീരവുമായി വിധിയോട് മല്ലിടവെയാണ് എട്ട് വർഷം മുമ്പ് നട്ടെല്ലിൽ നീര് നിറയുന്നതായി കണ്ടെത്തിയത്.
അന്ന് ശസ്ത്രക്രിയ നടത്തി നീര് പുറത്തേക്ക് കളഞ്ഞു. വീണ്ടും നട്ടെല്ലിൽ നീര് നിറയുന്നതായി കണ്ടെത്തിയത് ഈയിടെയാണ്. ഉടൻ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കൈകളുടെ ചലനശേഷികൂടി നഷ്ടമായി കോമയിലേക്ക് നീങ്ങുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി 10 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് കോഴിക്കോട്
മിംസ് ആശുപത്രിയിൽനിന്ന് അറിയിച്ചത്. കൂലിപ്പണിയെടുത്താണ് മറിയാമ്മ മരുന്നിനാവശ്യമായ തുക കണ്ടെത്തുന്നത്. പ്രായാധിക്യത്താൽ പണിക്ക് പോകാനാവാത്ത അവസ്ഥയാണ്. മാത്യുവിന്റെ ചികിത്സക്കായി പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ ചെയർപേഴ്സനായും പഞ്ചായത്തംഗം ഷീജ ഷിബു കൺവീനറായും ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു.
മാത്യു ജോസഫിന്റെ പേരിൽ ഫെഡറൽ ബാങ്ക് ചെമ്പേരി ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 11160100222891. ഐ.എഫ്.എസ്.സി കോഡ്: FDRL0001116. ഫോൺ: 9497040494.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.