മ​ഹ്മൂ​ദ്​

വാഹനമിടിച്ച് മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞു

ക​ണ്ണൂ​ര്‍: ചാ​ല​ക്കു​ന്നി​ല്‍ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച ബൈ​ക്ക് യാ​ത്രി​ക​നെ തി​രി​ച്ച​റി​ഞ്ഞു. വ​ള​പ​ട്ട​ണം മ​ന്ന സ്വ​ദേ​ശി മേ​ന​ക​ത്ത് മ​ഹ്മൂ​ദാ​ണ്​ (62) മ​രി​ച്ച​ത്.ചൊ​വ്വാ​ഴ്ച രാ​ത്രി 11ന്​ ​ചാ​ല​ക്കു​ന്ന്​ മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​ച്ച വാ​ഹ​നം നി​ര്‍ത്താ​തെ​പോ​യി. ത​ല​ശ്ശേ​രി​യി​ൽ പേ​പ്പ​ര്‍ ബാ​ഗ​ട​ക്ക​മു​ള്ള​വ​യു​ടെ വ്യാ​പാ​രം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ മ​ന്ന റ​ഹ്മാ​നി​യ മ​സ്​​ജി​ദി​ന​ടു​ത്ത്​ സ്​​റ്റേ​ഷ​ന​റി വ്യാ​പാ​രി​യാ​യി​രു​ന്നു. ചാ​ലാ​ട് സ്വ​ദേ​ശി​നി സ​റീ​ന​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: അ​ഫ്‌​സാ​ന, നി​ഷാ​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ഹാ​രി​സ് (പെ​യി​ൻ​റി​ങ് കോ​ണ്‍ട്രാ​ക്ട​ര്‍), അ​ലി, കു​ഞ്ഞാ​മി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.