ബി​ന്ദു

ബിന്ദുവിന് വേണം സഹജീവികളുടെ കൈത്താങ്ങ്

പിലാത്തറ (കണ്ണൂർ): ഒരു ലക്ഷത്തിൽ ഒരാളിൽ മാത്രം കണ്ടുവരുന്ന അത്യപൂർവവും മാരകവുമായ സിസ്റ്റമിക് ലൂപ്പസ് എറത്തമറ്റോസിസ് എസ്.എൽ.ഇ എന്ന ജനിതക വൈകല്യം ബാധിച്ച വീട്ടമ്മ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കുറ്റൂരിലെ വയറിങ് തൊഴിലാളി കെ.വി. ശ്രീധരന്റെ ഭാര്യ കെ.ബിന്ദുവിനാണ് രോഗം.

ബിന്ദുവിന് തലച്ചോറിനും വൃക്കകൾക്കും ഗുരുതരമായ ക്ഷതം സംഭവിച്ചുകഴിഞ്ഞതിനാൽ നാലുവർഷമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുത്തിവെപ്പിന് 50,000 വരെ ചെലവുവരും. രണ്ടുമുതൽ നാലു കുത്തിവെപ്പുവരെ പ്രതിമാസം ആവശ്യമാണ്. ജീവിതകാലം മുഴുവൻ ഇത് വേണ്ടിവരും. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തുള്ള അനുബന്ധ ചികിത്സക്കുള്ള ഫണ്ട് വേറെയും വേണം.

തുടർചികിത്സക്ക് 50 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്ന് കണക്കാക്കുന്നു. ഇതുവരെയുള്ള ചികിത്സക്കുതന്നെ ലക്ഷങ്ങളുടെ കടബാധ്യതയിലാണ് ഈ കുടുംബം. ചികിത്സയും മകളുടെ വിദ്യാഭ്യാസവും ഏറ്റെടുത്തു മുന്നോട്ടുകൊണ്ടുപോകാൻ പിലാത്തറ ഹോപ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ചികിത്സ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. എരമം - കുറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് പ്രസിഡന്റായും എ.എം. സിന്ധു, പ്രഫ. ഡോ. പ്രജിത, ഗോപകുമാർ കോറോത്ത് എന്നിവർ വൈസ് പ്രസിഡന്റുമാരായും പരിയാരം ജനമൈത്രി പൊലീസ് കോഓഡിനേറ്റിങ് ഓഫിസർ ദിലീപ് കുമാർ ജനറൽ കൺവീനറായും പ്രഫ. പി.വി. ജോർജ് ട്രഷററുമായി ബിന്ദു ചികിത്സ സഹായ കമ്മിറ്റിക്ക് രൂപം കൊടുത്തു.

പിലാത്തറ സൗത്ത് ഇന്ത്യൻ ബാങ്കിൽ 'ബിന്ദു ചികിത്സ സഹായനിധി' A/c No: 0612053000008746, IFSC: SIBL0000612 എന്ന പേരിൽ അക്കൗണ്ട് തുറന്നു. വിശദ വിവരങ്ങൾക്ക് 9605398889 എന്ന നമ്പറിൽ ജയമോഹനെയോ 9656948982 എന്ന നമ്പറിലോ ബന്ധപ്പെടാമെന്ന് ചികിത്സ കമ്മിറ്റി പ്രസിഡന്റ് ഷൈനി ബിജേഷ്, രക്ഷാധികാരി കെ.എസ്. ജയമോഹൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Tags:    
News Summary - bindu seeks help forSystemic lupus erythematosus treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.