കണ്ണൂർ: ഇന്ന് 93 തികയുമ്പോഴും മലയാള ചെറുകഥയുടെ കുലപതിയായ ടി. പത്മനാഭന് ആഘോഷങ്ങളൊന്നുമില്ല. കണ്ണൂരിെൻറ പ്രിയ കഥാകാരന് ഒരു സാധാരണ ദിവസംമാത്രം. 1931ലെ വൃശ്ചികത്തിലെ ഭരണി നക്ഷത്രം, അന്നാണ് പത്മനാഭെൻറ പിറന്നാൾ. ഇത്തവണ ചെറുപുഴ പോത്താംകണ്ടം ആനന്ദഭവനത്തിൽ സംഗീത, നൃത്തവിരുന്ന് ഒരുക്കിയിട്ടുണ്ട്. കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താെൻറ നേതൃത്വത്തിൽ മണ്ണാനും മണ്ണാത്തിയും കഥകളിയും അരങ്ങേറും. ചടങ്ങിൽ ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ മുഖ്യാതിഥിയാകും.
സമകാലികരായ എഴുത്തുകാരും മറ്റും പിറന്നാൾ വലിയ ആഘോഷമായി കൊണ്ടാടുമ്പോൾ ഇത്രയും ലളിതമായ രീതിയിൽ നടത്തുന്നതിനെ കുറിച്ച് പത്മനാഭൻ തന്നെ പറയും. ''അങ്ങനെയൊരു പതിവില്ല. എല്ലാം സാധാരണപോലെ. എേൻറതാണ് ശരി, ഞാൻ ചെയ്യുന്നതാണ് ശരി എന്ന വാശിയൊന്നുമില്ല. അത് എെൻറ ശക്തിയും ദൗർബല്യവുമാണ്. നന്ദിയും കടപ്പാടും എല്ലാവരോടുമുണ്ട്. ആരോടും നന്ദികേട് കാണിക്കാറില്ല. 60ഉം 70ഉം അശീതിയും നവതിയും എല്ലാം ലളിതമായി തന്നെയാണ് നടത്തിയിരുന്നത്. ഇതും അങ്ങനെ തന്നെ''. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ, കെ.വി. സുമേഷ് എം.എൽ.എ എന്നിവർ പിറന്നാൾ ആശംസ നേരാനായി അദ്ദേഹത്തിെൻറ പള്ളിക്കുന്നിലെ വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.