Representational Image

ക​ണ്ണൂ​ര്‍ ജില്ല ആശുപത്രിയിലെ കൈക്കൂലി: സൂപ്രണ്ട് ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി

ക​ണ്ണൂ​ര്‍: ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​കു​ന്ന​വ​രോ​ട് ഡോ​ക്ട​ര്‍മാ​ര്‍ പ​ണം വാ​ങ്ങു​ന്നു​വെ​ന്ന രോ​ഗി​ക​ളു​ടെ പ​രാ​തി​യി​ല്‍ സൂ​പ്ര​ണ്ട് ഡോ. ​എം. പ്രീ​ത ആ​രോ​ഗ്യ ​വ​കു​പ്പി​ന് റി​പ്പോ​ര്‍ട്ട് കൈ​മാ​റി. ജ​ന​റ​ല്‍ സ​ര്‍ജ​റി, എ​ല്ല് രോ​ഗ വി​ഭാ​ഗ​ങ്ങ​ളി​ലെ ചി​ല ഡോ​ക്ട​ര്‍മാ​ര്‍ ഏ​ജ​ന്റു​മാ​രെ ഉ​പ​യോ​ഗി​ച്ച് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​താ​യാ​ണ് പ​രാ​തി. ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​രാ​റി​ലാ​യ​തി​നാ​ൽ സാ​ധ​ന​ങ്ങ​ൾ വാ​ട​ക​ക്ക് എ​ടു​ക്കാ​നെ​ന്നും വാ​ങ്ങാ​നെ​ന്നും പ​റ​ഞ്ഞാ​ണ് പ​ണം ഈ​ടാ​ക്കു​ന്ന​തെ​ന്ന് രോ​ഗി​ക​ൾ പ​റ​യു​ന്നു.

അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​വ​രി​ൽ​നി​ന്ന് 8,000 മു​ത​ൽ 35,000 വ​രെ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. ഏ​ജ​ന്റു​മാ​ർ വ​ഴി​യാ​ണ് പ​ണ​പ്പി​രി​വ്. ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​ന്ന​വ​ര്‍ ഡോ​ക്ട​ര്‍മാ​ര്‍ ന​ട​ത്തു​ന്ന സ്വ​കാ​ര്യ ക്ലി​നി​ക്കി​ലെ​ത്തി​യാ​ണ് പ​ണ​മി​ട​പാ​ട് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. അ​പ​ക​ട​ത്തി​ല്‍ കൈ ​എ​ല്ലൊ​ടി​ഞ്ഞ​തി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ ഡോ​ക്ട​ര്‍ക്ക് പ​ണം ന​ല്‍കി​യ​താ​യി ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​രും പ​രാ​തി ന​ൽ​കി​യി​ല്ല.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​രോ​പ​ണ​ത്തി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ പ​റ​ഞ്ഞു. രേ​ഖാ​മൂ​ലം പ​രാ​തി ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്റെ റി​പ്പോ​ര്‍ട്ട്. ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ മൊ​ഴി ശേ​ഖ​രി​ച്ചി​രു​ന്നു. പ​രാ​തി​യെ തു​ട​ര്‍ന്ന് ആ​ശു​പ​ത്രി​ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​ര്‍ രോ​ഗി​ക​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യെ​ന്നും പ​ണ​മി​ട​പാ​ടു​ക​ൾ കൗ​ണ്ട​ര്‍ മു​ഖേ​ന മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്നും സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

Tags:    
News Summary - Bribery in Kannur District Hospital: Superintendent gave report to Health Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.