കണ്ണൂർ: ഹീമോഗ്ലോബിൻ കുറവുമൂലുണ്ടാകുന്ന തലാസീമിയ മേജർ അസുഖബാധിതരായ സഹോദരങ്ങൾ ചികിത്സാസഹായം തേടുന്നു. കണ്ണൂർ കക്കാട് ബദർപള്ളി ഹംസ പള്ളിക്ക് സമീപം താജ് മൻസിലിൽ താമസിക്കുന്ന കമർ ഷരീഫിെൻറ മക്കളായ താജുദ്ദീൻ ഷെയ്ക്ക് (22), നിലോഫർ 16 എന്നിവരാണ് കാരുണ്യമതികളുടെ സഹായംതേടുന്നത്. ഇരുവരും ബംഗളൂരു നാരായണ ഹൃദയാലയത്തിൽ ചികിത്സയിലാണ്.
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി 1.10 കോടി ചെലവുവരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇത്രയും വലിയ തുക കണ്ടെത്തുകയെന്നത് കുടുംബത്തെ സംബന്ധിച്ച് വലിയ ബാധ്യതയാണ്.
സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി താജുദ്ദീൻ, നിലോഫർ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഫെഡറൽ ബാങ്ക് സൗത്ത് ബസാർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 14610200009652. ഐ.എഫ്.എസ് കോഡ്: FDRL0001461. ഗൂഗ്ൾപേ: 8921637353.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.