കേളകം: കരുതൽ മേഖലയിലെ ജനവാസകേന്ദ്രങ്ങളെയും നിർമിതികളെയും ജിയോ ടാഗ് ചെയ്യാനുള്ള സർവേ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് കേളകം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സർവേ നടത്തുന്നത്.
പഞ്ചായത്ത് രണ്ടാം വാർഡ് തുള്ളലിലെ ചെട്ടിയാംപറമ്പിലാണ് സർവേ ആരംഭിച്ചത്. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ എന്നിരാണ് സർവേക്ക് എത്തിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. ടെക്നിക്കൽ അസിസ്റ്റന്റ് അബ്ദുൽ റഹ്മാൻ പരിശീലനം നൽകി. പഞ്ചായത്ത് സെക്രട്ടറി തോമസ് പുളിക്കകണ്ടം, സജീവൻ പാലൂമി, പ്രീത ഗംഗാധരൻ, ലീലാമ്മ, ഷാന്റി സജി, ബിനു മാനുവൽ, മനോഹരൻ മരാടി, ആറളം വൈൽഡ് ലൈഫ് റേഞ്ച് ഓഫിസർ പ്രസാദ്, സജീവൻ, വില്ലേജ് ഓഫിസർ ജോമോൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.