കണ്ണൂർ: വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന പ്രതി പിടിയിൽ. കക്കാട്, എളയാവൂർ, മുണ്ടയാട് എന്നിവിടങ്ങളിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന നവാസ് എന്ന കുരങ്ങ് നവാസിനെയാണ് (42) കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ച മൂന്നിന് ദേശീയപാത റോഡ് നിർമാണത്തിന്റെ എൻജിനീയർമാർ താമസിക്കുന്ന വീട്ടിൽ നിന്ന് മൂന്ന് മൊബൈൽ, ലാപ്ടോപ്, വാച്ച് കൂടാതെ 12000 രൂപയും പ്രതി മോഷ്ടിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനിയാലാണ് ഇയാളെ പിടികൂടിയത്. അന്വേഷണത്തിൽ വെള്ളിയാഴ്ച കക്കാട് സ്പിനിങ്ങ് മില്ലിന് സമീപത്തെ പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്നും ഒന്നര ലക്ഷം വിലവരുന്ന ടി.വി, വിലപിടിപ്പുള്ള പാത്രങ്ങൾ കളവ് ചെയ്ത കേസിലും ഇതേ പ്രതിയാണെന്ന് മനസ്സിലാവുകയായിരുന്നു.
തെളിവെടുപ്പിൽ പ്രതിയുടെ താമസ സ്ഥലത്ത്നിന്നും ടി.വി, ആറ് മൊബൈൽ ഫോണുകൾ, കവർച്ച ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. പ്രതിക്കെതിരെ നിലവിൽ പരിയാരം, കണ്ണൂർ ടൗൺ, വളപട്ടണം എന്നീ സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഇൻസ്പെക്ടർ ഐ.പി ബിനു മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.