കണ്ണൂർ: ജില്ലയിലെ അഞ്ചു വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും.
കണ്ണൂർ മുനിസിപ്പൽ കോർപറേഷനിലെ കക്കാട് (വാർഡ് 10), പയ്യന്നൂർ നഗരസഭയിലെ മുതിയലം (ഏഴ്), കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (ഏഴ്), മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേ കുന്നുംപുറം (ആറ്), മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി (അഞ്ച്) എന്നീ വാർഡുകളിലേക്കാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. കക്കാട് 69.83 ശതമാനം, മുതിയലം 96.05 ശതമാനം, പുല്ലാഞ്ഞിയോട് 82.86 ശതമാനം, തെക്കേ കുന്നുംപുറം 87.12 ശതമാനം, നീർവേലി 84.44 ശതമാനം എന്നിങ്ങനെയാണ് വോട്ടെടുപ്പിലെ പോളിങ് ശതമാനം.
മുഴപ്പിലങ്ങാട് ഹയർസെക്കൻഡറി സ്കൂൾ, മാങ്ങാട്ടിടം പഞ്ചായത്ത് ഓഫിസ്, കണ്ണൂർ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ, കുറുമാത്തൂർ പഞ്ചായത്ത് ഓഫിസ്, പയ്യന്നൂർ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.