കണ്ണൂർ: കേസിെൻറ കാര്യത്തിൽ ആരും പിന്നിലല്ല. നേതാക്കൾ ഉൾപ്പെടെ കണ്ണൂർ ജില്ലയിൽ മത്സരിക്കുന്ന പ്രധാന പാർട്ടികളിലെ ഭൂരിഭാഗം സ്ഥാനാർഥികളും കേസിൽ പ്രതികളാണ്. സ്ഥാനാർഥികളിൽ കേസിെൻറ കാര്യത്തിൽ കല്യാശ്ശേരിയിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി എം. വിജിനാണ് മുന്നിൽനിൽക്കുന്നത്. 10 കേസുകളാണ് വിജിെൻറ പേരിലുള്ളത്. എട്ടു കേസുകളമായി അഴീക്കോട് മത്സരിക്കുന്ന കെ.എം. ഷാജി രണ്ടാമനായി തൊട്ടുപിറകിലുണ്ട്.
കല്യാശ്ശേരിയിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി അരുൺ കൈതപ്രം ഏഴുകേസുകളുമായി മൂന്നാം സ്ഥാനത്തുണ്ട്. തളിപ്പറമ്പ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ആറു കേസുകളിൽ പ്രതിയാണ്. തലശ്ശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി അഞ്ചും കൂത്തുപറമ്പിലെ യു.ഡി.എഫ് സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുല്ലയും മട്ടന്നൂരിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി ബിജു ഏളക്കുഴിയും നാലു വീതം കേസുകളിലാണ് പ്രതികളായിട്ടുള്ളത്.
പയ്യന്നൂരിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി ടി.ഐ. മധുസൂദനനും മട്ടന്നൂരിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി മന്ത്രി കെ.കെ. ശൈലജ ടീച്ചറും മൂന്നു കേസുകളിലാണ് പ്രതിയായിട്ടുള്ളത്. ധർമടം എൽ.ഡി.എഫ് സ്ഥാനാർഥി മുഖ്യമന്ത്രി പിണറായി വിജയൻ, പയ്യന്നൂരിലെ യു.ഡി.എഫ് സ്ഥാനാർഥി എം. പ്രദീപ് കുമാർ, തലശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥി എം.പി. അരവിന്ദാക്ഷൻ, ഇരിക്കൂറിലെ അഡ്വ. സജീവ് ജോസഫ്, കല്യാശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥി ബ്രിജേഷ് കുമാർ, അഴീക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി. സുമേഷ്, പേരാവൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി സ്മിത ജയമോഹൻ എന്നിവർ രണ്ടു വീതം കേസുകളിലാണ് പ്രതികളായിട്ടുള്ളത്.
കണ്ണൂരിലെ ബി.ജെ.പി സ്ഥാനാർഥി അഡ്വ. അർച്ചന വണ്ടിച്ചാൽ, എൽ.ഡി.എഫ് സ്ഥാനാർഥി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, അഴീക്കോട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി കെ. രഞ്ചിത്ത്, കൂത്തുപറമ്പ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി സി. സദാനന്ദൻ മാസ്റ്റർ, മട്ടന്നൂരിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി ഇല്ലിക്കൽ അഗസ്റ്റി എന്നിവർ ഒന്നു വീതവും ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
തളിപ്പറമ്പിലെ യു.ഡി.എഫ് സ്ഥാനാർഥി അബ്ദുൽ റഷീദിനെ അഞ്ചും തലശ്ശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എ.എൻ. ഷംസീർ, കൂത്തുപറമ്പിലെ യു.ഡി.എഫ് സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുല്ല, അഴീക്കോട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി കെ. രഞ്ചിത്ത് എന്നിവരെ നാലു വീതം കേസുകളിൽ ശിക്ഷിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.