കണിച്ചാർ: കൊളക്കാട് ടൗണിൽ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട കാറിലും ലോറിയിലും ഇടിച്ച് അപകടം.
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച 12 മണിയോടെയാണ് അപകടം. തിരുനെല്ലി ക്ഷേത്രം ദർശനം കഴിഞ്ഞ് മടങ്ങിയ അഞ്ചരക്കണ്ടി ശങ്കരനെല്ലൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണംവിട്ട കാർ കൊളക്കാട് സാംസ്കാരിക നിലയത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിലും സമീപത്തെ കടയിലേക്ക് സാധനങ്ങൾ ഇറക്കാനായി നിർത്തിയ ലോറിയിലും ഇടിക്കുകയായിരുന്നു. സാധനങ്ങൾ ഇറക്കുന്ന ചുമട്ടുതൊഴിലാളികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.
അപകടത്തിന് ശേഷം കാറിലുള്ളവരെ പുറത്തെടുക്കാൻ നാട്ടുകാർ പ്രയാസപ്പെട്ടു. കാർ ഡ്രൈവർ സത്യാഷ്, വയോധികനായ വേണു എന്നിവർക്കാണ് പരിക്കേറ്റത്. വേണുവിനെ കൊളക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പ്രാഥമിക ചികിത്സക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
നാട്ടുകാരും ചുമട്ടുതൊഴിലാളികളുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.