തളിപ്പറമ്പ്: പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന സമയത്ത് കള്ളവോട്ട് ചെയ്യാൻ പഠിപ്പിക്കുന്ന ആളാണ് എം.വി. ഗോവിന്ദനെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ. തളിപ്പറമ്പിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളവോട്ട് ചെയ്യാൻ പഠിപ്പിക്കുന്ന ഒരധ്യാപകന് അത് ചെയ്യാൻ പാടില്ല എന്ന് പറയാൻ പറ്റില്ല. ഹൈകോടതിയും തെരഞ്ഞെടുപ്പ് കമീഷനും കള്ളവോട്ട് തടയാൻ ശ്രമിക്കുമ്പോൾ ഉത്തരവാദിത്തമുള്ള ഒരു നേതാവ് അത് ചെയ്യാൻ പരസ്യമായി അണികളെ പ്രേരിപ്പിക്കുന്നത് നിയമവിരുദ്ധമായ കുറ്റമാണ്.
നിയമവിരുദ്ധമായ ഒരു കാര്യം പരസ്യമായി പ്രഖ്യാപിച്ച എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.