ചെറുപുഴ: കത്തുന്ന വേനലില്‍ കുഴല്‍ക്കിണറുകള്‍ പോലും വറ്റിപ്പോകുന്ന സമയത്ത് ഏഴു വര്‍ഷമായി നിറഞ്ഞൊഴുകുന്ന ഒരു കുഴല്‍ക്കിണറുണ്ട് ചെറുപുഴയില്‍. നാടെങ്ങും കുടിവെള്ളക്ഷാമം നേരിടുമ്പോഴും നിറഞ്ഞൊഴുകുകയാണ് ചെറുപുഴ പാക്കഞ്ഞിക്കാട്ടെ തോട്ടപ്പള്ളില്‍ ജോസഫിന്റെ കൃഷിയിടത്തിലെ കുഴൽക്കിണര്‍. ഏഴു വര്‍ഷം മുമ്പ് നിര്‍മിച്ചതാണിത്. അന്ന് 200 അടി കുഴിച്ചെത്തിയപ്പോള് തന്നെ നിലക്കാത്ത ജലപ്രവാഹമായിരുന്നു. ചുറ്റുപാടും നിരവധി കുഴല്‍ക്കിണറുകള്‍ വന്നതിനാല്‍ വെള്ളം പുറത്തേക്കൊഴുകുന്നതിന്റെ അളവ് കുറഞ്ഞിട്ടുണ്ടെന്നു മാത്രം.
കുഴൽക്കിണറില്‍നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം ഒരു കുളത്തിലേക്കാണ്. മീന്‍ വളര്‍ത്താനുപയോഗിക്കുന്ന ഈ കുളം നിറഞ്ഞ് പുറത്തേക്കൊഴുകുന്ന വെള്ളം കിണറിന്റെ പരിസരത്തുതന്നെ മണ്ണിലേക്കിറക്കുന്നു. ഇവരുടെ വീട്ടുപരിസരത്ത് ഒരു നാടന്‍ കിണറുണ്ടെങ്കിലും എല്ലാ ആവശ്യത്തിനും വെള്ളമെടുക്കുന്നത് ഈ കുഴല്‍ക്കിണറില്‍ നിന്നാണ്. മോട്ടോര്‍ ഉപയോഗിച്ച് വെള്ളമെടുക്കുന്ന സമയത്ത് ഏതാനും മണിക്കൂറുകള്‍ ജലപ്രവാഹം നിലക്കും. വീണ്ടും പഴയതുപോലെ ഒഴുകിത്തുടങ്ങും. നാട്ടുകാര്‍ക്കെല്ലാം ഈ കുഴൽക്കിണര്‍ ഒരു അത്ഭുതമാണ്. എന്നാല്‍, കിണര്‍ റീചാർജിങ്ങിലൂടെ ഈ അത്ഭുതം എവിടെയും സൃഷ്ടിക്കാമെന്നാണ് വീട്ടുകാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.