ചെറുപുഴ: പാടിയോട്ടുചാല്‍ -കൊല്ലാട -കമ്പല്ലൂര്‍ റോഡില്‍ ടാറിങ് പൂര്‍ണമായി ഇളകി ഗതാഗതം ദുഷ്കരമായി. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം വയക്കര, ചെറുപുഴ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളെയും കാസർകോട് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ കൊല്ലാട, കമ്പല്ലൂര്‍, കടുമേനി പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന അന്തര്‍ജില്ല പാതയാണിത്.
പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്കും കണ്ണൂര്‍ നഗരത്തിലേക്കും പോകേണ്ടവര്‍ ഏറെ ആശ്രയിക്കുന്ന പാതയാണിത്. പാടിയോട്ടുചാല്‍, കൊല്ലാട ഭാഗത്തുനിന്ന് കമ്പല്ലൂര്‍ ഗവ. ഹയര്‍സെക്കൻഡറിയിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ യാത്രപാതയും ഇതാണ്. കൊല്ലാട പാലത്തിന് സമീപത്താണ് റോഡ് പൂര്‍ണമായും തകര്‍ന്നുകിടക്കുന്നത്.
വാര്‍ഷിക അറ്റകുറ്റപ്പണികള്‍ വൈകിയതിനാല്‍ മഴക്കാലത്ത് ടാറിങ് ഇളകി റോഡ് തകരുകയായിരുന്നു. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കല്ലുകള്‍ ഇളകിത്തെറിക്കുന്നതിനാല് കാൽനടക്കാരും ഭയപ്പാടോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
ഗ്രാമീണ പാതയായതിനാല്‍ ഗ്രാമപഞ്ചായത്തുകളാണ് റോഡിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത്. പാതയുടെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടും അധികൃതര്‍ കാര്യമായി ഇടപെടാത്തതില്‍ നാട്ടുകാര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.