കണ്ണൂർ: പഴയങ്ങാടിയിൽ ‘നവകേരള ബസി’നുനേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ ഡി.വൈ.എഫ്.ഐ നടത്തിയ ആക്രമണത്തെ ജീവൻരക്ഷാരീതിയെന്നും മാതൃകാപ്രവർത്തനമെന്നും വിശേഷിപ്പിച്ച് കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയ പരാമർശത്തെ ന്യായീകരിച്ച് മന്ത്രിമാർ.
കണ്ടകാര്യമല്ലേ മുഖ്യമന്ത്രി പറഞ്ഞതെന്നും നവകേരള ബസിനു മുന്നിൽനിന്ന് പ്രതിഷേധക്കാരെ തടഞ്ഞിരുന്നില്ലെങ്കിൽ എന്തു സംഭവിക്കുമായിരുന്നുവെന്നും മന്ത്രി പി. രാജീവ് ചോദിച്ചു. മുഖ്യമന്ത്രി കണ്ടകാര്യമാണ് പറഞ്ഞതെന്നും അക്രമത്തെ ന്യായീകരിക്കുന്നതല്ല ആ പരാമർശമെന്നും മന്ത്രി കെ. രാജനും പ്രതികരിച്ചു.
മുഖ്യമന്ത്രി തമാശയായി പറഞ്ഞതാണ് അതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. അക്രമത്തെ അപലപിക്കുകയാണ് ആദ്യം മുഖ്യമന്ത്രി ചെയ്തത്. ഇത്തരം പ്രകോപനങ്ങളിൽ ആരും പെട്ടുപോകരുതെന്ന് വളരെ ഉത്തരവാദിത്തത്തോടെയും വിവേകത്തോടെയുമാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യം മറച്ചുവെച്ച്, പ്രതിഷേധക്കാരെ ബസിനുമുന്നിൽനിന്ന് ഡി.വൈ.എഫ്.ഐക്കാർ രക്ഷിച്ചുവെന്ന് പാതി തമാശ രൂപത്തിൽ പറഞ്ഞത് പ്രചരിപ്പിക്കുന്നതിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും എം.ബി. രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.