കണ്ണൂർ: കുളത്തിൽ കുട്ടി മുങ്ങിപ്പോയെന്ന അഭ്യൂഹം ഫയർഫോഴ്സിനെയും നാട്ടുകാരെയുമൊന്നാകെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാഴ്ത്തി. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. കണ്ണൂർ സിറ്റിയിലെ വലിയകുളത്തിലാണ് ഒരു കുട്ടി മുങ്ങിപ്പോയെന്ന അഭ്യൂഹം പരന്നത്. കുളത്തിന് സമീപം കളിക്കുന്ന രണ്ട് കുട്ടികളാണ് കുളത്തിൽ ഒരുകുട്ടി ചാടിയതായി കണ്ടതെന്ന് വീട്ടുകാരെ അറിയിച്ചത്.
വീട്ടുകാർ വിവരം കണ്ണൂർ ഫയർഫോഴ്സ് ഓഫിസിൽ അറിയിച്ചു. ഉടൻ നാട്ടുകാരുടെയും ഫയർഫോഴ്സിെൻറയും നേതൃത്വത്തിൽ മണിക്കൂറുകളോളം കുളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല. തുടർന്ന് മത്സ്യത്തൊഴിലാളികളെത്തി കുളത്തിലൊന്നാകെ വല വിരിച്ച് പരിശോധന നടത്തി.
വൈകീട്ട് അഞ്ചോടുകൂടി വീണ്ടും ഫയർഫോഴ്സെത്തി വിശദമായി പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.