ചിറക്കൽ: ചിറക്കൽ ചിറ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി മിന്നിത്തിളങ്ങുന്ന പുതിയ വെളിച്ചം തെളിഞ്ഞു. കെ.വി. സുമേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ഉപയോഗിച്ചാണ് ചിറക്കൽ ചിറയുടെ ചുറ്റും ഏഴ് ഹൈമാസ്റ്റ് മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ നിർവഹിച്ചത്. 500 ലധികം വർഷം പഴക്കമുള്ള ചിറയുടെ ചുറ്റും ലൈറ്റുകൾ തെളിഞ്ഞതോടെ ചിറക്കൽ ചിറ മുഴുവനും പ്രകാശ പൂരിതമായി.
രാത്രി സമയങ്ങളിലും നിരവധിപേർ ചിറക്കൽ ചിറ കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ എം.എൽ.എ ചിറക്കൽ ചിറയുടെ ചുറ്റും ഇന്റർലോക്ക് ചെയ്യാൻ മന്ത്രിക്ക് നിവേദനം നൽകി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ലൈറ്റുകൾ പ്രഖ്യാപിച്ച് മാസങ്ങൾക്കുള്ളിൽ സ്ഥാപിക്കാൻ സാധിച്ചു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. റെസിഡന്റ്സ് അസോസിയേഷനുകൾ വോകേഴ്സ് ക്ലബും ഉണ്ടായിരുന്നു.
ചിറക്കൽ വലിയരാജ രാമവർമ രാജ, പത്മശ്രീ ജേതാവ് എസ്.ആർ.ഡി പ്രസാദ്, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. ടി. സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്ര മോഹനൻ, കെ.പി. ജയപാലൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി എന്നിവർ ലൈറ്റുകളുടെ സ്വിച്ച് ഓൺ നിർവഹിച്ചു. ചടങ്ങിൽ കെ.വി. സുമേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
രാമവർമ രാജ, എസ്.ആർ.ഡി പ്രസാദ്, അഡ്വ. ടി. സരള, കെ.സി. ജിഷ, കെ.പി. ജയപാലൻ, ചന്ദ്ര മോഹനൻ, കെ. രമേശൻ, കൊല്ലോൻ മോഹനൻ, സുരേഷ് വർമ, കമാന്റോ ശ്യാം, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോളി, മെംബർമാരായ സിന്ധു, സീമ, സുജിത്ത്, രമേശൻ, പി. ജിതിൻ, രാഹുൽ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി സ്വാഗതവും വൈസ് പ്രസിഡന്റ് പി. അനിൽകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.