കോ​ടി​യേ​രി​യു​ടെ വെ​ങ്ക​ല​പ്ര​തി​മ മു​ഖ്യ​മ​ന്ത്രി അ​നാ​ച്ഛാ​ദ​നം ചെ​യ്തു

ത​ല​ശ്ശേ​രി: ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ പ്രി​യ നേ​താ​വി​ന് സ്വ​വ​സ​തി​യി​ൽ സ്മാ​ര​ക​മാ​യി വെ​ങ്ക​ല​പ്ര​തി​മ. സി.​പി.​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ വെ​ങ്ക​ല​പ്ര​തി​മ​യാ​ണ് കോ​ടി​യേ​രി മു​ളി​യി​ൽ ന​ട​യി​ലെ വ​സ​തി​യി​ൽ സ്ഥാ​പി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​വി​ജ​യ​ൻ കോ​ടി​യേ​രി​യു​ടെ വെ​ങ്ക​ല​പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. തു​ട​ർ​ന്ന് പു​ഷ്പാ​ർ​ച്ച​ന​യു​മു​ണ്ടാ​യി. 30 ഇ​ഞ്ച് ഉ​യ​ര​മു​ള്ള അ​ർ​ധ​കാ​യ വെ​ങ്ക​ല​പ്ര​തി​മ ശി​ൽ​പി എ​ൻ. മ​നോ​ജ് കു​മാ​റാ​ണ് നി​ർ​മി​ച്ച​ത്. ശി​ൽ​പി എ​ൻ. മ​നോ​ജ് കു​മാ​റി​നും ശ്രീ​ജി​ത്തി​നും മു​ഖ്യ​മ​ന്ത്രി ഉ​പ​ഹാ​രം ന​ൽ​കി.

സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം ബൃ​ന്ദ കാ​രാ​ട്ട്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, പി.​കെ. ശ്രീ​മ​തി, കെ.​കെ. ശൈ​ല​ജ, വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്, സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, എം.​പി​മാ​രാ​യ വി. ​ശി​വ​ദാ​സ​ൻ, പി. ​സ​ന്തോ​ഷ് കു​മാ​ർ, എ​ഴു​ത്തു​കാ​ര​ൻ ടി. ​പ​ത്മ​നാ​ഭ​ൻ, പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, മു​ൻ ഡി.​ജി.​പി ഋ​ഷി​രാ​ജ് സി​ങ്, മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ഭ​ര​ത്ഭൂ​ഷ​ൺ, ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് ഔ​ദ്യോ​ഗി​ക വ​ക്താ​വ് ഫാ​ദ​ർ സി​ജോ പ​ന്ത​പ്പ​ള്ളി​ൽ, ലി​ബ​ർ​ട്ടി ബ​ഷീ​ർ, സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി. ​ജ​യ​രാ​ജ​ൻ, പി. ​ശ​ശി, വ​ത്സ​ൻ പ​നോ​ളി, ടി.​വി. രാ​ജേ​ഷ്, ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ, എം.​എ​ൽ.​എ​മാ​രാ​യ കെ.​പി. മോ​ഹ​ന​ൻ, കെ.​വി. സു​മേ​ഷ്, എം. ​വി​ജി​ൻ, ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ്, തു​ട​ങ്ങി സാ​മൂ​ഹി​ക- സാം​സ്കാ​രി​ക -രാ​ഷ​ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ വീ​ട്ടി​ലെ​ത്തി.

Tags:    
News Summary - Chief-Minister-Bronze-Statue-Kodiyeri-Balakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.