കണ്ണൂർ: സർകവലാശാലയുടെ പരിസ്ഥിതി പഠന വകുപ്പിന്റെ സാങ്കേതിക സഹായത്തോടെ കുറ്റ്യാട്ടൂർ പഞ്ചായത്ത് നടപ്പാക്കുന്ന ‘നെറ്റ് സിറോ കാർബൺ കുറ്റ്യാട്ടൂർ പഞ്ചായത്ത്’ പദ്ധതിയുടെ ഭാഗമായി ധാരണാപത്രം ഒപ്പിട്ടു.
സർവകലാശാലയും കുറ്റ്യാട്ടൂർ പഞ്ചായത്തും തമ്മിലാണ് ധാരണപത്രം കൈമാറിയത്. കാലാവസ്ഥാ വ്യതിയാനങ്ങളുടെ ദോഷഫലങ്ങളെ ചെറുക്കാൻ തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കുന്നതിനും ജനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ കാർബൺ പുറന്തള്ളൽ കുറക്കുന്ന ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും നെറ്റ് സീറോ കാർബൺ പദ്ധതി ലക്ഷ്യമിടുന്നു.
ജനപങ്കാളിത്തത്തോടെയുള്ള വിവരശേഖരണം, കാർബൺ ബഹിർഗമനം, കാർബൺ റിസർവോയറുകൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള കണക്കുകൂട്ടൽ, അവ വിശകലനം ചെയ്തുകൊണ്ടുള്ള ഇടപെടലുകൾ എന്നിവയാണ് ഈ സംരംഭത്തിന് കീഴിലുള്ള പ്രധാന പ്രവർത്തനങ്ങൾ. ചടങ്ങിൽ വൈസ് ചാൻസലർ പ്രഫ. കെ.കെ. സാജു, കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ എൻ. സുകന്യ, എം. സുകുമാരൻ, രജിസ്ട്രാർ പ്രഫ. ജോബി കെ. ജോസ്, പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി, വൈസ് പ്രസിഡന്റ് നിജിലേഷ് പറമ്പൻ, സെക്രട്ടറി കെ. പ്രകാശൻ, ഡോ.കെ. മനോജ്, ഡോ. പ്രദീപൻ പെരിയാട്ട്, യു. ശ്രീജിത്ത്, കെ. കീർത്തന എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.