കണ്ണൂർ: എ.ബി.വി.പി പ്രവർത്തകർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു.
എ.ബി.വി.പി സെക്രട്ടേറിയറ്റ് മാർച്ചിൽ സംസ്ഥാന സെക്രട്ടറി ശ്രീഹരി ഉൾപ്പെടെയുള്ളവർക്ക് നേരെയുണ്ടായ പൊലീസ് അക്രമത്തിൽ പ്രതിഷേധിച്ചാണ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തിയത്. സംസ്ഥാന ജോയന്റ് സെക്രട്ടറി അഭിനവ് തൂണേരി, ജില്ല പ്രസിഡന്റ് ജിബിൻ, ജില്ല സെക്രട്ടറി അശ്വിൻ, ആകാശ്, അക്ഷയ് തുടങ്ങിയ 18 പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. അഭിനവ് തൂണേരി മാർച്ച് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.