പിണറായി: സമൂഹത്തിൽ വളർന്നുവരുന്ന ഭേദചിന്തകൾ ഇല്ലാതാക്കാൻ 1939ൽ ഒരുകൂട്ടം വിപ്ലവകാരികൾ ഒത്തുചേർന്ന നാടെന്ന ഖ്യാതിയാണ് പിണറായിക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി പെരുമയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അത് കേവലമായ ഒരു ദേശനാമം മാത്രമല്ലെന്നും ചരിത്രമായി മാറിക്കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഇതര ഭാഗങ്ങളിലും സമാനമായ പോരാട്ടങ്ങൾ നടന്നിട്ടുണ്ട്.
വൈക്കം സത്യാഗ്രഹത്തിന്റെ ആറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യപ്പെട്ടത് അടുത്തിടെയാണ്. പൊതുസ്ഥലത്ത് വഴിനടക്കാനുള്ള അവകാശത്തിന് വേണ്ടി നടന്ന സമരമായിരുന്നു അത്. അന്ന് നടന്ന പോരാട്ടങ്ങൾ വഴി നേടിയ നേട്ടങ്ങൾ എങ്ങനെ നിലനിർത്തും എന്ന വെല്ലുവിളിയാണ് പിണറായി പെരുമ ആരംഭിക്കുമ്പോൾ നമ്മൾ അഭിമുഖീകരിച്ചത്.
പകയും വിദ്വേഷവും വെടിഞ്ഞ് കണ്ണും മനസ്സും കുളിർത്താണ് ഇവിടെ നിന്നും ആളുകൾ മടങ്ങുന്നത്. ഈ നന്മ ശാശ്വതമായി നിലനിർത്താനാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. പെരുമയുടെ നടത്തിപ്പിൽ വ്യക്തികളെയും കുടുംബങ്ങളെയും ഭാഗഭാക്കാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.