കണ്ണൂര്‍: അനധികൃത മാര്‍ഗത്തിലൂടെ ഐ.ആര്.പി.സി കൈയടക്കിയ സി.എം.പി ജില്ല കൗണ്‍സില്‍ ഓഫിസ് കെട്ടിടം തിരിച്ചുപിടിക്കാന്‍ സി.എം.പി പ്രവര്‍ത്തകര്‍ക്ക് ഐക്യമുന്നണി എല്ലാ സഹായവും നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്.
സി.എം.പി ജില്ല കൗണ്‍സില്‍ ഓഫിസ് കെട്ടിടം കൈയേറിയ ഐ.ആര്.പി.സിയെ ഉടന്‍ ഒഴിപ്പിക്കുക, ഭൂനികുതി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.എം.പി പ്രവര്‍ത്തകര്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എം.പി ജില്ല സെക്രട്ടറി പി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
കെ.പി. സലീം, സംസ്ഥാന അസി. സെക്രട്ടറി സി.എ. അജീര്‍, കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് സുധീഷ് കടന്നപ്പള്ളി, ആര്.എസ്.പി നേതാക്കളായ ഇല്ലിക്കല്‍ അഗസ്തി, മോഹനന്, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അബ്ദുൽ കരീം ചേലേരി, കെ.വി. ഉമേഷ്, വി.എന്‍. അഷ്റഫ്, കാഞ്ചന മാച്ചേരി എന്നിവർ സംസാരിച്ചു. മാണിക്കര ഗോവിന്ദന്, എ.കെ. ബാലകൃഷ്ണന്, എ.പി.കെ. രാഘവന്, കെ. കൃഷ്ണന്, സി.എ. ജോണ്‍, എന്‍. കുഞ്ഞിക്കണ്ണന്, കാരിച്ചി ശശീന്ദ്രന്, പി. രാജന്, കെ. ഓമന, കെ. ജയശ്രീ, കെ. ചിത്രാംഗദന്‍ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.