ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ആ​സ്​​ഥാ​ന​ത്തി​ന്​ മു​ന്നി​ൽ വൈ​സ്​ ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ്​ ര​വീ​ന്ദ്ര​ന്‍റെ വാ​ഹ​നം യൂ​ത്ത്​ കോ​ൺ​ഗ്ര​സ്, കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ൾ ത​ട​യു​ന്നു

പി.ജിക്ക്​ വർഗീയ പാഠങ്ങൾ: രണ്ടാംദിനവും പ്രതിഷേധം കനത്തു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പി.​ജി സി​ല​ബ​സി​ൽ വ​ർ​ഗീ​യ പാ​ഠ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​​ഷേ​ധം അ​ല​യ​ടി​ച്ചു. സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ​തി​രെ​യും സ​ർ​വ​ക​ലാ​ശാ​ല​ക്കെ​തി​രെ​യും കൂ​ടു​ത​ൽ സം​ഘ​ട​ന​ക​ൾ പ്ര​തി​​ഷേ​ധ​വു​മാ​യെ​ത്തി. സ​ർ​വ​ക​ലാ​ശാ​ല ​പ്ര​ധാ​ന ക​വാ​ട​ത്തി​ന്​ മു​ന്നി​ൽ വൈ​സ്​ ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ്​ ര​വീ​ന്ദ്ര​നെ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്, ​കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​രു​ടെ ​േന​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു.

പ്ര​തി​​ഷേ​ധ​ക്കാ​ർ അ​ര മ​ണി​ക്കൂ​റോ​ളം വി.​സി​യെ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങാ​ൻ സ​മ്മ​തി​ച്ചി​ല്ല. തു​ട​ർ​ന്ന്​ പൊ​ലീ​സെ​ത്തി​യാ​ണ്​ വി.​സി​യെ ഓ​ഫി​സി​ന​ക​ത്തേ​ക്ക്​ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. യൂ​ത്ത്​​കോ​ൺ​ഗ്ര​സ്​ സം​സ്​​ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ റി​ജി​ൽ മാ​ക്കു​റ്റി പ്ര​ക്ഷോ​ഭ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല പ്ര​സി​ഡ​ൻ​റ്​​ സു​ദീ​പ് ജെ​യിം​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ.​ഐ.​എ​സ്.​എ​ഫ്, കാ​മ്പ​സ്​ ഫ്ര​ണ്ട്​ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി. സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രു​ടെ​യും സ​ർ​ക്കാ​റി​െൻറ​യും നി​ല​പാ​ടു​ക​ൾ അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​വും നാ​ണ​ക്കേ​ടു​മാ​ണെ​ന്ന്​ സോ​ളി​ഡാ​രി​റ്റി ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് പ്ര​സ്താ​വി​ച്ചു.

സി​ല​ബ​സ്​ പി​ൻ​വ​ലി​ക്കാ​ൻ അ​ധി​കൃ​ത​ർ ഉ​ട​ൻ ത​യാ​റാ​ക​ണം. യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​എ​ഫ്​.​ഐ ഭ​രി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ൻ സി​ല​ബ​സി​നെ അം​ഗീ​ക​രി​ച്ചെ​ങ്കി​ലും ഇ​ട​ത്​ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ എ.​ഐ.​എ​സ്.​എ​ഫ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സം​ഘ്​​പ​രി​വാ​ർ നു​ഴ​​ഞ്ഞു​ക​യ​റി​യെ​ന്ന്​ മാ​ർ​ച്ച്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത സി.​പി.​ഐ നേ​താ​വ്​ വി.​കെ. സു​രേ​ഷ്​​ബാ​ബു പ​റ​ഞ്ഞു. വ​ർ​ഗീ​യ​ത​യു​ടെ വി​കാ​രം കു​ത്തി​വെ​ക്കാ​ൻ സി​ല​ബ​സ്​ ക​മ്മി​റ്റി കൂ​ട്ടു​നി​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.


Tags:    
News Summary - Communal lessons for PG: Protests intensify for second day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.