കല്യാശ്ശേരി: കല്യാശ്ശേരി പഞ്ചായത്തിലെ വിവിധ ബൂത്തുകളിലായി 292 പരേതർ. ഇതോടൊപ്പം 996 പേർ സ്ഥലത്ത് ഇല്ലാത്തവരും ഉണ്ടെന്ന് യു.ഡി.എഫ് കല്യാശ്ശേരി മണ്ഡലം കമ്മിറ്റി വരണാധികാരിക്ക് നൽകിയ പട്ടികയിൽ വ്യക്തമാക്കി.
പരേതരുടെയും സ്ഥലത്തില്ലാത്തവരുടെയും വാർഡ് അടിസ്ഥാനത്തിലുള്ള ക്രമനമ്പറടക്കമുള്ള പട്ടിക യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി, അധികൃതർക്ക് കൈമാറിയതായി മണ്ഡലം ചെയർമാൻ എം.പി. ഇസ്മയിലും കൺവീനർ കൂനത്തറ മോഹനനും അറിയിച്ചു.
ഇത്തരം ആളുകളുടെ വോട്ട് ആൾമാറാട്ടം നടത്തി പോൾ ചെയ്താൽ നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കൾ വരണാധികാരിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.