കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന് തള്ളിക്കയറാൻ ശ്രമിച്ച സമരക്കാർക്കുനേരെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി.
അറസ്റ്റ് ചെയ്തുകൊണ്ടുപോവുന്ന വാഹനത്തിനു മുന്നിൽ സമരക്കാർ ഏറെ നേരം നിലയുറപ്പിച്ചു. ഏതാനും മിനിറ്റുകൾക്കം പ്രവർത്തരെ അറസ്റ്റ് ചെയ്തു നീക്കി. ആഭ്യന്തരവകുപ്പും അധോലോകവുമായ അവിശുദ്ധ കൂട്ടുകെട്ടിലും സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രവർത്തകർക്കുനേരെയുണ്ടായ അക്രമത്തിലും പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫിസ് മാർച്ച് നടത്തിയത്. 11.30ന് ഡി.സി.സി ഓഫിസിനു മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.