പാനൂർ: ഒരുവിഭാഗം നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കിയതിനെതിരെ പാനൂർ ലീഗ് ഓഫിസിൽ വാക്കേറ്റം. ഞായറാഴ്ച പാനൂർ ടൗണിലെ ലീഗ് നിയോജകമണ്ഡലം കമ്മിറ്റി ഓഫിസിലാണ് പ്രവർത്തകരും നേതാക്കളും തമ്മിൽ വാക്കറ്റം ഉടലെടുത്തത്.
പുറത്താക്കപ്പെട്ട അബൂബക്കർ, റിയാസ് നച്ചോളി എന്നിവരെ അനുകൂലിച്ച് ടൗണിൻെറ വിവിധ ഭാഗങ്ങളിൽ ലീഗ് പ്രവർത്തകർ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇത് മറുവിഭാഗം നീക്കം ചെയ്തു. ഫ്ലക്സ് നശിപ്പിച്ചതിനെതിരെ യൂത്ത് ലീഗ് പൊലീസിൽ പരാതി കൊടുത്തിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ കൂടാളിപ്പൊയിൽ അഷ്‌റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ സഹായിക്കാൻ എത്തിയ ഷാഹുൽ ഹമീദ്, നാനാറത് അലി എന്നിവരുമായാണ് ഓഫിസിൽവെച്ച് പ്രവർത്തകർ വാക്കേറ്റത്തിൽ ഏർപ്പെട്ടത്.
ഫ്ലക്സ് നശിപ്പിച്ചവരെ പാർട്ടി ഓഫിസായ പി.പി. മമ്മു ഹാജി സ്മാരക സൗധത്തിൽ സംരക്ഷിച്ചുവെന്നാരോപിച്ചായിരുന്നു ഇത്. പാനൂർ പോലീസ് സ്ഥലത്തെത്തിയതോടെയാണ് ഇരുവിഭാഗവും പിരിഞ്ഞുപോയത്. പാനൂർ ടൗണിൽ ശക്തമായ സ്വാധീനമുള്ള രണ്ട് നേതാക്കളെ വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയ നടപടിയിൽ അണികൾക്കിടയിൽ മുറുമുറുപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.