ര​തീ​ഷ് കു​മാ​ർ

നിര്‍മാണത്തൊഴിലാളികള്‍ക്ക് കുത്തേറ്റു; പ്രതി പിടിയില്‍

കണ്ണൂർ: നഗരത്തിൽ തൃശൂർ സ്വദേശികളായ രണ്ട് നിർമാണത്തൊഴിലാളികൾക്ക് കുത്തേറ്റു. അത്താണിയിലെ എം.വി. ജിനു(26), നടുത്തറ നെല്ലിക്കുന്നിലെ അക്ഷയ് (21) എന്നിവർക്കാണ് കുത്തേറ്റത്. വർക്കല മുട്ടപ്പാലം സ്വദേശി രതീഷ്കുമാറാണ് (39) ഇരുവരെയും ആക്രമിച്ചത്. ഇയാളെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ യുവാക്കളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ ട്രാഫിക് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിൽ നിർമാണ ജോലിക്ക് എത്തിയവരായിരുന്നു ജിനുവും അക്ഷയും. വെള്ളിയാഴ്ച രാത്രി വൈകി ഇവർ നിർമാണ പ്രവൃത്തിയെടുക്കുന്ന കെട്ടിടത്തിന് സമീപത്ത് രതീഷുമായി വാക്കുതർക്കമുണ്ടാവുകയും പ്രതി യുവാക്കളെ കുത്തുകയുമായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ കെട്ടിടത്തിൽ നിർമാണ ജോലി ചെയ്യുന്ന മറ്റ് തൊഴിലാളികളാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിച്ചത്.

Tags:    
News Summary - Construction workers get stabbed-Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.