കണ്ണൂർ: കോർപറേഷനിൽ മേയർ സ്ഥാന കൈമാറ്റത്തിനിടെയും ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ. സ്ഥാനമൊഴിഞ്ഞ മേയർക്കെതിരെ അഴിമതി ആരോപണവുമായി സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനും മറുപടിയുമായി അഡ്വ. ടി.ഒ. മോഹനനും രംഗത്തെത്തി. എന്നാൽ, കോൺഗ്രസിൽ വിമതനായി നിൽക്കുന്ന വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. രാഗേഷിന്റെ ആരോപണങ്ങൾ ഏറ്റുപിടിക്കുക മാത്രമാണ് ജയരാജൻ ചെയ്തതെന്ന് ടി.ഒ. മോഹനൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
55 കൗൺസിലർമാരിൽ ഇടതുപക്ഷത്തെയടക്കം 54 പേരും ഒറ്റക്കെട്ടായി എടുക്കുന്ന തീരുമാനത്തെ ഏകാധിപത്യമെന്ന് വിളിക്കുന്ന വിമതന്റെ നാവായി സി.പി.എം പോലുള്ള പ്രസ്ഥാനം മാറുന്നത് ശരിയാണോയെന്ന് അവർ ആലോചിക്കണമെന്നും മേയറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി മേയർ കെ. ഷബീനക്കൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ മോഹനൻ പറഞ്ഞു.
എം.വി. ജയരാജൻ ഉന്നയിച്ച ആരോപണങ്ങളും മുൻ മേയറുടെ മറുപടിയും സർക്കാർ ഫണ്ടുകൾ ലാപ്സാക്കി. പൂർത്തിയാക്കാത്ത പദ്ധതികളുടെ ഉദ്ഘാടനങ്ങൾ നടത്തി.
മറുപടി: കുറ്റപ്പെടുത്തേണ്ടത് സംസ്ഥാന സർക്കാറിനെയാണ്. ഭവന നിർമാണം, പൊതുമരാമത്ത് പ്രവൃത്തികൾ, ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങി കോർപറേഷന്റെ കോടിക്കണക്കിന് രൂപയുടെ ബില്ലുകളാണ് ട്രഷറിയിൽ മാറാതെ കിടക്കുന്നത്. മഞ്ചപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്റിലേക്ക് 10 വൻകിട സ്ഥാപനങ്ങളിലേക്ക് മാത്രമാണ് പൈപ്പ് കണക്ഷൻ നൽകിയത്.
മറുപടി: വ്യാപാര സ്ഥാപനങ്ങൾ അവരുടെ സ്വന്തം ചെലവിലാണ് കണക്ഷനെടുത്ത്. വീടുകൾക്ക് സൗജന്യ കണക്ഷൻ നൽകുന്നതിന് മൂന്നരക്കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഉടൻ ഇത് നൽകും. ചേലോറ ഖരമാലിന്യ പ്ലാന്റിൽ മാലിന്യം നീക്കം ചെയ്യുന്നതിന് 600 കോടി രൂപയാണ് മൊത്തം ചെലവ്. ആദ്യ കരാറുകാരനെ നീക്കി കോർപറേഷനാണ് രണ്ടാമത്തെ കരാറുകാരനെ നിയമിച്ചത്. മാലിന്യനീക്കം നടക്കുന്നില്ല. പ്ലാസ്റ്റിക് അടക്കം കൂമ്പാരമാവുന്നു.
മറുപടി: സി.പി.എം നേതാവ് വൈക്കം വിശ്വന്റെ മരുമകൻ നേതൃത്വം നൽകുന്ന കമ്പനിയുടെ കൊള്ളക്ക് കൂട്ടുനിൽക്കാത്തതാണ് ആരോപണത്തിന് കാരണം. സോണ്ട കമ്പനി 21 കോടി ആവശ്യപ്പെട്ടിടത്ത് ഏഴു കോടി രൂപക്കാണ് കോർപറേഷൻ മറ്റൊരു കമ്പനിക്ക് കരാർ നൽകിയത്. 60 വർഷമായി തള്ളിയ മാലിന്യത്തിന്റെ 60 ശതമാനത്തോളം നീക്കം ചെയ്തു. 600 കോടിയുടെ പദ്ധതിയെക്കുറിച്ച് കോർപറേഷന് അറിവില്ല. ബന്ധുക്കളുടെ സ്വകാര്യ റോഡ് പൊതു റോഡാക്കി ഫണ്ട് ധൂർത്തടിച്ചു. മറുപടി: സ്വകാര്യ റോഡ് കോർപറേഷന്റെ സ്വത്താക്കി മാറ്റുകയാണ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.