ഭക്ഷ്യസുരക്ഷ ഓഫിസുകളിലെ അഴിമതി; ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ ഹൈകോടതി

ക​ണ്ണൂ​ര്‍: കേ​ര​ള​ത്തി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സു​ക​ളി​ലെ അ​ഴി​മ​തി വി​ജി​ല​ന്‍സ് റെ​യ്​​ഡി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടും സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ല്‍ ഹൈ​കോ​ട​തി​യു​ടെ വി​മ​ര്‍ശ​നം.

കോ​ട​തി​യ​ല​ക്ഷ്യം ചൂ​ണ്ടി​ക്കാ​ട്ടി ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി​യോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കേ​സി​ല്‍ സ​ര്‍ക്കാ​റി​െൻറ ഉ​ദാ​സീ​ന​ത ചൂ​ണ്ടി​ക്കാ​ട്ടി ലി​യ​ണാ​ഡോ ജോ​ണ്‍ കൊ​ടു​ത്ത കേ​സ് പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു ഹൈ​കോ​ട​തി. 2019 മേ​യ് 15ന് ​കേ​ര​ള​ത്തി​ലെ 61 ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സു​ക​ളി​ല്‍ ഓ​പ​റേ​ഷ​ന്‍ ജ​ന​ര​ക്ഷ എ​ന്ന പേ​രി​ല്‍ വി​ജി​ല​ന്‍സ് സം​ഘം ന​ട​ത്തി​യ മി​ന്ന​ല്‍ റെ​യ്​​ഡി​ല്‍ കൈ​ക്കൂ​ലി അ​ട​ക്ക​മു​ള്ള ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍, ര​ണ്ടു വ​ര്‍ഷ​മാ​യി​ട്ടും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​യി​ട്ടി​​ല്ലെ​ന്നും ലി​യ​ണാ​ഡോ ജോ​ണ്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Corruption; Department of Health Secretary to appear before High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.