കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ മുറി അണുവിമുക്തമാക്കുന്നു.

നടുവിൽ പി എച്ച് സി ഡോക്ടർക്ക് കോവിഡ് ; സമ്പർക്ക പട്ടികയിൽ 232 പേർ

നടുവിൽ: നടുവിൽ പി.എച്ച്സി. ലേഡി ഡോക്ടർക്ക് കോവിഡ്സ്ഥിരീകരിച്ചു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം അടച്ചിടലിൽ നിന്നും ഒഴിവാക്കിയ നടുവിൽ ടൗൺ ഭാഗം ഉൾപ്പെടെ പൂർണമായും അടച്ചു പൂട്ടാൻ തീരുമാനിച്ചു. ഈ മാസം 11 മുതൽ 15 വരെ ആശുപത്രിയിൽ ചികിത്സ തേടിയവരെല്ലാം ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ആയിരത്തോളം പേരാണ് ഈ കാലയളവിൽ ചികിത്സതേടി ആശുപത്രിയിലെത്തിയത്. 227 പേരെ രോഗം സ്ഥിരീകരിച്ച ഡോക്ടർ തന്നെ പരിശോധിച്ചിട്ടുണ്ട്. ഈ 227 പേരെയും , 5 സ്റ്റാഫുകളെയും ഉൾപ്പെടെ 232 പേരുടെ സമ്പർക്ക പെട്ടിയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. ചികിത്സക്കെത്തിയവർ സ്വയം സമ്പർക്ക വിലക്കിൽ ഏർപ്പെടണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം

ഉച്ചവരെയുള്ള ഒ. പി പരിശോധന നടത്തുന്ന ലേഡി ഡോക്ടർക്കാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. കണ്ണാടിപ്പാറ താഴെവിളകണ്ണൂർ ഭാഗത്ത് താമസിക്കുന്ന ഡോക്ടർ എൻആർഎച്ച്എം വിഭാഗത്തിലാണ് ആശുപത്രിയിൽ സേവനം ചെയ്യുന്നത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടി കൂടി ഇവർ ചെയ്തു വരുന്നുണ്ടായിരുന്നു . സഹകരണ ആശുപത്രിയിൽ തന്നെ ജോലി ചെയ്യുന്ന നടുവിൽ പഞ്ചായത്തിലെ വെള്ളാട് സ്വദേശിയായ ഒരു നേഴ്സിനു കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പി.എച്ച്സി.യിൽ നിന്നല്ല  ഡോക്ടർക്ക്‌ കോവിഡ് സ്ഥിരീകരിച്ചത് എന്ന നിഗമനത്തിലാണ്‌ ആരോഗ്യവകുപ്പ് അധികൃതർ.

ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയും ഡോക്ടർ ഉപയോഗിച്ചിരുന്ന മുറിയും എല്ലാം അണുവിമുക്തമാക്കി. തിങ്കളാഴ്ച ഒ. പി പ്രവർത്തിച്ചില്ല. ഈ മാസം 11 മുതൽ 15 വരെ ഡോക്ടറെ കണ്ടവരുടെ ലിസ്റ്റ് ശേഖരിക്കാനാണ് ഡിഎംഒ ആശുപത്രി അധികൃതർക്ക്‌ നൽകിയിരിക്കുന്ന നിർദ്ദേശം. ചികിത്സക്ക് എത്തിയവരുടെ ലിസ്റ്റ് ആശുപത്രി അധികൃതർ ഒ. പി രജിസ്റ്ററിൽ നിന്ന് ശേഖരിച്ചു തുടങ്ങി. ലിസ്റ്റ് ശേഖരിച്ചതിനുശേഷം നിരീക്ഷണത്തിൽ കഴിയേണ്ടവരെ അറിയിക്കുമെന്നും ആശുപത്രിയിലെത്തി വർ മുഴുവൻ ഭയക്കേണ്ടതില്ലന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു. ഡോക്ടറുടെ മുറി തന്നെ ഉപയോഗിച്ച് ഉച്ചകഴിഞ്ഞ് ഒ. പി പരിശോധന നടത്തിയിരുന്ന മറ്റൊരു ഡോക്ടറെ ഉൾപ്പെടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡോക്ടർക്ക്‌ കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞദിവസം ഒഴിവാക്കിയ നടുവിൽ ടൗൺ പ്രദേശം ഉൾപ്പെടെ പൂർണമായും അടച്ചിടാൻതീരുമാനിച്ചു. നടുവിൽ പതിനാറാം വാർഡിൽ തന്നെയുള്ള പ്രസവത്തിന് എത്തിയ യുവതിക്ക്‌ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ വച്ച് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് കണ്ടയ്‌മെന്റ് സോൺ ആയി പ്രഖ്യാപിച്ച പതിനാറാം വാർഡിന്റെ ഓപ്പോസിറ്റ് ആയി വരുന്ന പതിനാലാം വാർഡിലെ വ്യാപാരസ്ഥാപനങ്ങൾ ഉൾപെടയാണ് അടച്ചുപൂട്ടുക. പഞ്ചായത്ത് തല ജാഗ്രതാ സമിതിയാണ് അടച്ചുപൂട്ടൽ ശക്തമാക്കാൻ തീരുമാനിച്ചത്. സർക്കാർ സ്ഥാപനങ്ങളെയും ബാങ്കുകളെയും അടച്ചുപൂട്ടൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽ നിന്ന് ഹോം ഡെലിവറി മാത്രം അനുവദിക്കും.

നടുവിൽ പി എച്ച് സി യുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ :9446673049, 94471 37961, 8281209 320

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.