ദുരന്തം തൊട്ടരികിൽ; കണ്ണൂരിൽ കോവിഡ്​ ചികിത്സയിലുള്ളവരുടെ എണ്ണം 15,000ലേക്ക്​

കണ്ണൂർ: കോവിഡ്​ വ്യാപനം അതിസങ്കീർണതയിലേക്ക്. നിലവിൽ കോവിഡ്​ ചികിത്സയിലുള്ളവരുടെ എണ്ണം 15,000ലേക്ക്​ കടക്കുകയാണ്​. ആരോഗ്യവകുപ്പി​െൻറ കണക്കുകൂട്ടൽ പ്രകാരം ഒരാ​ഴ്​ചക്കുള്ളിൽ ആക്​റ്റീവ്​ രോഗികളുടെ എണ്ണം 20,000 കടക്കും. ഈ സാഹചര്യം തുടരുകയാണെങ്കിൽ ഓക്​സിജൻ സൗകര്യമടക്കമുള്ള 2,500 മുതൽ 5,000 വരെ ബെഡുകൾ ജില്ലയിൽ ആവശ്യമായി വരുമെന്നാണ്​ ആരോഗ്യവകുപ്പി​െൻറ കണകുകൂട്ടൽ. രണ്ടാഴ്​ച കൊണ്ട്​ കോവിഡ്​ വ്യാപനം പിടിച്ചുകെട്ടാനായില്ലെങ്കിൽ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്നാണ്​ കോവിഡ്​ ചികിത്സരംഗത്ത്​ പ്രവർത്തിക്കുന്നവർ പറയുന്നത്​.

കോവിഡി​െൻറ ആദ്യ വരവിൽ ചികിത്സയിലുണ്ടായിരുന്ന 100 പേരിൽ 60 പേർക്കും​ പ്രത്യേക പരിഗണന വേണ്ടവരായിരുന്നില്ല. എന്നാൽ, ഇപ്പോൾ ചികിത്സയിലുള്ളവരെല്ലാം പ്രത്യേക പരിഗണന ആവശ്യമുള്ളവരാണ്​. 15 ശതമാനത്തോളം പേർ​ക്ക്​​ ഓക്​സിജൻ സഹായം ആവശ്യമായി വരുന്നുണ്ട്​. തലശ്ശേരി താലൂക്ക്​ ആശുപത്രിയും കണ്ണൂർ ജില്ലാശുപത്രിയും കണ്ണൂർ മെഡിക്കൽ കോളജും ഏറെക്കുറെ നിറഞ്ഞിരിക്കുകയാണ്​. 70 ശതമാനം നിറഞ്ഞെന്നാണ്​ ഒൗദ്യോഗിക കണക്കെങ്കിലും 90ന്​ മുകളിൽ രോഗികൾ നിറഞ്ഞിരിക്കുകയാണ്​. രോഗലക്ഷണം കുറഞ്ഞവരെ ഡിസ്​ചാർജ്​ ചെയ്​തും മറ്റുമാണ്​ ഈ പ്രതിസന്ധി പരിഹരിക്കുന്നത്​. അത്യാഹിത വിഭാഗത്തിൽ നിലവിൽ ഒരു ബെഡിൽ രണ്ടുപേരെ കിടത്താനുള്ള സാഹചര്യമുണ്ടായിട്ടില്ല. കേസുകൾ കൂടുകയാണെങ്കിൽ വടക്കേ ഇന്ത്യയിലുള്ള പോലെ ജില്ലയിലും സ്ഥിതി മോശമാകും. കോവിഡ്​ രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ 400 ഓളം കിടക്കകളുള്ള തലശ്ശേരി ജനറൽ ആശുപത്രി കോവിഡ്​ ആശുപത്രിയായി മാറ്റി. ഇവിടെയുള്ള രോഗികൾക്ക്​ മറ്റ്​ ആശുപത്രികളിൽ ചികിത്സ ഒരുക്കുന്നുണ്ട്​. കോഴിക്കോട്​്, വയനാട്​ ജില്ലകളിൽനിന്നടക്കം നൂറുകണക്കിന്​ രോഗികളാണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നത്​.​

സ്വകാര്യ ആശുപത്രികളിലും രോഗികളെ കൊണ്ട്​ നിറഞ്ഞിരിക്കുകയാണ്​. 25 ശതമാനം കോവിഡ്​ ചികിത്സക്കായി മാറ്റിവെക്കണമെന്ന്​ സർക്കാർ നിർദേശമുണ്ടെങ്കിലും പലയിടത്തും പ്രാവർത്തികമാകുന്നില്ല. കൂടുതൽ കിടക്കകൾ കോവിഡ്​ ചികിത്സക്കായി മാറ്റിവെക്കാൻ സ്വകാര്യാശുപത്രികൾക്കും താൽപര്യമില്ലെന്നാണ്​ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്​. നേരത്തെ ജില്ല കോവിഡ്​ ചികിത്സാകേന്ദ്രമായിരുന്ന കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ 200 ബെഡുകൾ കോവിഡ്​ ചികിത്സക്കായി നൽകിയിട്ടുണ്ടെങ്കിലും ആവശ്യത്തിന്​ ജീവനക്കാരില്ലാത്തത്​ തിരിച്ചടിയാണ്​​. ഇത്​ സംബന്ധിച്ച​ കാര്യങ്ങൾ ചർച്ചചെയ്യാൻ ആരോഗ്യവകുപ്പ്​ അധികൃതർ കഴിഞ്ഞദിവസം അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്​ സന്ദർശിച്ചിരുന്നു. മലയോര മേഖലയിലടക്കം ആവശ്യത്തിന്​ ആശുപത്രി സൗകര്യമില്ലാത്തതും സ്ഥിതി സങ്കീർണമാക്കുന്നുണ്ട്​. കാസർകോട്​ ജില്ലയിലുള്ളവരും കണ്ണൂർ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയെ ആണ്​ ആശ്രയിക്കുന്നത്​. കോവിഡിന്​ പുറമെ മറ്റ്​ അസുഖമുള്ളവർക്കും കിടത്തി ചികിത്സ പ്രതിസന്ധിയിലാണ്​. സ്വകാര്യ ആശുപത്രിയിലടക്കം ബെഡ്​ ഒഴിവില്ലെന്നാണ്​ അന്വേഷണത്തിൽ മനസിലാകുന്നത്​.

കോവിഡ്​ പോരാട്ടത്തിനായി ആവശ്യത്തിന്​ ആരോഗ്യപ്രവർത്തകരില്ലാത്തതും തിരിച്ചടിയാണ്​. കരാർ അടിസ്ഥാനത്തിൽ ഡോക്​ടർമാരെ നിയമിക്കാനുള്ള അപേക്ഷ നിരന്തരം ക്ഷണിച്ചിട്ടും ആവശ്യത്തിന്​ ​ആരോഗ്യപ്രവർത്തകർ ജോലിചെയ്യാൻ തയ്യാറാകാത്തത്​ കാര്യങ്ങൾ പ്രതിസന്ധിയിലാക്കുന്നുണ്ട്​. പി.ജി എൻട്രസ്​ പരീക്ഷ അടക്കമുള്ളവ മാറ്റിവെച്ചതിനാലും ഇ​േൻറൺഷിപ്പ്​ നീട്ടിവെച്ചതിനാലും പുതിയ ഡോക്​ടർമാരെ ഡ്യൂട്ടിക്ക്​ ലഭിക്കാനില്ല. രോഗികളുടെ എണ്ണം പതിമടങ്ങ്​ ഇരട്ടിയാകു​േമ്പാഴും പഴയ സ്​റ്റാഫ്​ പാറ്റേണിലാണ്​ ആരോഗ്യപ്രവർത്തകർ ജോലിചെയ്യുന്നത്​. കോവിഡ്​ ചികിത്സക്കായി കൂട​ുതൽ സൗകര്യമൊരുക്കണമെന്ന്​ സർക്കാർ പറയു​േമ്പാഴും ആവശ്യത്തിന്​ ജീവനക്കാരില്ലാത്ത പ്രതിസന്ധി പരിഹരിക്കാൻ ശ്രമമൊന്നും ഉണ്ടാകുന്നില്ലെന്നാണ്​ വാസ്​തവം. കോവിഡ്​ വ്യാപനം പിടിച്ചുകെട്ടാനാകാത്തവിധം വർധിക്കു​േമ്പാൾ ആരോഗ്യപ്രവർത്തകർക്കിടയിലെ വൈറസ്​ ബാധ ആശങ്കക്കിടയാക്കുന്നുണ്ട്​. 10 ദിവസത്തിനിടെ 320 ആരോഗ്യപ്രവർത്തകർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ ഭൂരിഭാഗവും വാക്​സിൻ സ്വീകരിച്ചവരാണ്​. കുത്തിവെപ്പെടുത്തതിനാൽ കോവിഡ്​ ലക്ഷണങ്ങൾ രൂക്ഷമാകുന്നില്ലെന്നത്​ ആശ്വാസമാണ്​. 10 ദിവസത്തിനിടെ 14,688 പേർക്ക്​ രോഗം സ്ഥിരീകരിച്ചപ്പോൾ 2.17 ശതമാനം ആരോഗ്യപ്രവർത്തകർക്കാണ്​ വൈറസ്​ ബാധയുണ്ടായത്​.

Tags:    
News Summary - covid situation in kannur is going worse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.