കണ്ണൂർ: സെന്‍ട്രല്‍ ജയിലില്‍ കോവിഡ് പടരുന്നു. ഞായറാഴ്ച 83 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ ആകെ രോഗബാധിതരുടെ എണ്ണം 154 ആയി. രണ്ടു ദിവസത്തിനുള്ളിലാണ് 144 തടവുകാര്‍ക്കും 10 ജയില്‍ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിക്കുന്നത്.
രോഗം ബാധിച്ച തടവുകാരെ ജയിലിനുള്ളിലെ ക്വാറൻറീൻ സെൻററിലേക്കാണ് മാറ്റുന്നത്. രോഗികളുമായി പ്രാഥമിക സമ്പർക്കമുള്ളവരെ മറ്റൊരു ബ്ലോക്കിൽ ക്വാറൻറീൻ സൗകര്യമൊരുക്കി അവിടേക്ക് മാറ്റി.
ശനിയാഴ്ച 71 പേർക്കാണ് പോസിറ്റിവ് സ്ഥിരീകരിച്ചത്. ഇനിയും പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്താൽ ജയിലിലെ സൗകര്യം തികയാതെവരുമെന്ന ആശങ്കയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.