കണ്ണൂർ: കോവിഡ് പ്രതിരോധം ശക്തമാക്കാൻ കൂടുതൽ നടപടികളുമായി ആരോഗ്യവകുപ്പ്. ജില്ലയില്‍ കോവിഡ് മെഗാ വാക്സിനേഷന് ക്യാമ്പുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. നാരായണ നായ്ക് അറിയിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗം ബാധിച്ചവര്‍ക്കുമാണ് മെഗാ ക്യാമ്പുകളില്‍ വാക്സിന് നല്‍കുക. ജില്ലയില്‍ ആറ് കേന്ദ്രങ്ങളില്‍ മെഗാ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന ആലോചനാ യോഗം തീരുമാനിച്ചു.
കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ നടത്തുക. ഓരോ ക്യാമ്പിലും 500 മുതല്‍ 1000 വരെ ആളുകള്‍ക്ക് വാക്സിന് നല്‍കും. സമയബന്ധിതമായി വാക്സിനേഷന് പൂര്‍ത്തീകരിക്കുന്നതിന് മെഗാ വാക്സിനേഷന് കാമ്പയിനുമായി എല്ലാവരും സഹകരിക്കണമെന്ന് ഡി.എം.ഒ ഡോ. നാരായണ നായ്ക് അഭ്യർഥിച്ചു.
ക്യാമ്പുകളില്‍ സേവനം ചെയ്യാന്‍ താല്പര്യമുള്ള വളൻറിയര്‍മാര്‍, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍മാര്‍, ഭക്ഷണം, വെള്ളം തുടങ്ങിയവ നല്കാന് സന്നദ്ധതയുള്ളവര്‍ തുടങ്ങിയവര്‍ക്ക് 0497 - 2700709, 2700194 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. മെഡിക്കല്‍, നോണ്‍ മെഡിക്കല്‍ ഉദ്യോഗസ്ഥരെയും വളൻറിയര്‍മാരെയും നല്‍കാമെന്ന് സംഘടനാ പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. ജില്ലയില്‍ മാര്‍ച്ച് 12 മുതല്‍ കൂടുതല്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും വാക്സിന് വിതരണം ഒരുക്കിയിട്ടുണ്ട്. ഒമ്പത് സ്വകാര്യ ആശുപത്രികളും കോവിഡ് വാക്സിനേഷന് സെൻററുകളായി പ്രവര്‍ത്തിക്കുന്നുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന് സൗജന്യമായി ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം 250 രൂപ നല്‍കണം. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്കു പുറമെ, അനാമയ ഹോസ്പിറ്റല്‍, പയ്യന്നൂര്‍, സഭാ ഹോസ്പിറ്റല്‍, പയ്യന്നൂര്‍, സഹകരണ ആശുപത്രി, തലശ്ശേരി, ശ്രീചന്ദ് ഹോസ്പിറ്റല്‍, കണ്ണൂര്‍, ആസ്റ്റര്‍മിംസ്, കണ്ണൂര്‍, ജിംകെയര്‍ ഹോസ്പിറ്റല്‍, കണ്ണൂര്‍, സഹകരണ ആശുപത്രി, പയ്യന്നൂര്‍, മിഷന് ഹോസ്പിറ്റല്‍, തലശ്ശേരി, അമല ഹോസ്പിറ്റല്‍, ഇരിട്ടി, രാജീവ്ഗാന്ധി ഹോസ്പിറ്റല്‍, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിൽ വാക്സിൽ ലഭിക്കുന്നുണ്ട്. വാക്സിന് ലഭിക്കുന്നതിനു വേണ്ടി www.cowin.gov.in എന്ന വെബ്സൈറ്റു വഴി ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എം. പ്രീത, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ. അനില്‍ കുമാര്‍, ജില്ല ആര്‍സിഎച്ച് ഓഫിസര്‍ ഡോ.ബി. സന്തോഷ്, ഐ.എം.എ, ഐ.എ.പി, ലോകാരോഗ്യ സംഘടന, സ്വകാര്യാശുപത്രികള്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.