സി.പി.എം നേതാവിന്റെ 'പെരുമാറ്റ ദൂഷ്യം' പാർട്ടിക്ക്​ പുറത്ത്​ ചർച്ചയാക്കി; 10 പാർട്ടി അംഗങ്ങൾക്കെതിരെ നടപടി

കണ്ണൂർ: സി.പി.എം പെരിങ്ങോം ഏരിയ കമ്മിറ്റിക്ക്​ കീഴിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍റെ സത്രീകള്‍ക്കെതിരായ പെരുമാറ്റ ദൂഷ്യ പരാതി പാർട്ടി വേദിക്ക്​ പുറത്ത്​ ചർച്ചയാക്കിയ സംഭവത്തിൽ നടപടി. രണ്ടര വര്‍ഷം മുമ്പ് ഉണ്ടായ പരാതിയും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ അച്ചടക്ക നടപടിയിലേക്ക് നീണ്ടത്.

മൂന്ന്​ ലോക്കൽ കമ്മിറ്റി അംഗങ്ങൾ, മൂന്ന്​ മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ഒരു മുൻ പഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റ്​, മൂന്ന്​ ബ്രാഞ്ച്​ കമ്മിറ്റി അംഗങ്ങൾ എന്നിവരോടാണ്​ പാർട്ടി കാരണം കാണിക്കൽ നോട്ടീസ്​ നൽകിയത്​.

തദ്ദേശസ്ഥാപന അധ്യക്ഷൻ വനിതാ സഖാക്കള്‍ക്ക് മോശം രീതിയില്‍ ഫോൺ സന്ദേശമയക്കുന്നുവെന്നതായിരുന്നു മുമ്പ്​ ഉയർന്ന പരാതി. ഇൗ പരാതിയില്‍ നടപടിയെടുക്കാതെ ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇയാളെ മത്സരിപ്പിച്ചു. ഇതിൽ അസംതൃപ്തരായ പാർട്ടി അംഗങ്ങൾ ഈ വിഷയം മറ്റ് ബ്രാഞ്ചുകളിലെ പ്രവര്‍ത്തകരുമായി പങ്കുവെക്കുകയായിരുന്നു. ഈ സംഭവത്തിലാണ്​ ഇപ്പോൾ പാർട്ടി നടപടിയെടുത്തത്.

Tags:    
News Summary - CPM leader's 'sexual misconduct' discussed outside party; Action against 10 party members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.