പയ്യന്നൂർ: കുഞ്ഞിമംഗലത്ത് സി.പി.എം ഓഫിസിനുനേരെ ബോംബേറ്. കണ്ടംകുളങ്ങരയിലെ സി.പി.എം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന പി. ഭരതൻ സ്മാരക മന്ദിരമാണ് വെള്ളിയാഴ്ച പുലർച്ച 1.15ഓടെ ബോംബെറിഞ്ഞു തകർത്തത്.
രണ്ടു തവണയായി ബോംബെറിഞ്ഞതായാണ് പരാതി. കെട്ടിടത്തിെൻറ ചുവരുകൾക്കും തറക്കും കേടുപാടുണ്ട്. ജനൽ ഗ്ലാസുകളും വാതിലുകളും തകർന്നു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയൻ അടുക്കാടെൻറ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു.
സമീപത്തെ നിരീക്ഷണ കാമറകൾ ഉൾെപ്പടെ പൊലീസ് പരിശോധിച്ചുവരുകയാണ്. കണ്ണൂരിൽനിന്നുള്ള ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ടി.വി. രാജേഷ് എം.എൽ.എ, ജില്ല കമ്മിറ്റി അംഗങ്ങളായ ഒ.വി. നാരായണൻ, പി.പി. ദാമോദരൻ, ടി.ഐ. മധുസൂദനൻ, എം. വിജിൻ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.