സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ നാളെ മുതല്‍

കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ജില്ലയില്‍ വിവിധ വിഷയങ്ങളില്‍ 26 സെമിനാറുകള്‍ നടക്കും. 15നു സാമൂഹിക പുരോഗതിയില്‍ ഗ്രന്ഥശാലകളുടെ പങ്ക് എന്ന വിഷയത്തില്‍ മയ്യിലില്‍ സെമിനാറുകള്‍ക്ക് തുടക്കമാകും. 19ന് ഇ.എം.എസ് ദിനത്തില്‍ കണ്ണൂര്‍, പയ്യന്നൂര്‍, പെരളശേരി, മട്ടന്നൂരില്‍ എന്നിവിടങ്ങളില്‍ സെമിനാര്‍ നടക്കുക.

20ന് കണ്ണൂരില്‍ വനിത അസംബ്ലിയും പിലാത്തറയിലും തലശ്ശേരിയിലും സെമിനാര്‍ സംഘടിപ്പിക്കും. 21ന് തളിപ്പറമ്പിലാണ് സെമിനാര്‍. 22ന് ശ്രീകണ്ഠപുരം, പാനൂര്‍, 23ന് പേരാവൂര്‍, 24ന് കല്യാശേരി, 25ന് പഴയങ്ങാടി എന്നിവിടങ്ങളില്‍ നടക്കും. 26ന് ചക്കരക്കല്ലില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കും. 27ന് യൂത്ത് പ്രഫഷനല്‍ മീറ്റ് കണ്ണൂരിലും സാംസ്‌കാരിക സമ്മേളനം കൂത്തുപറമ്പിലും നടക്കും. 30ന് തലശ്ശേരിയില്‍ പ്രവാസി സമ്മേളനവും ഇരിട്ടിയില്‍ കാര്‍ഷിക സെമിനാറും നടക്കും.

ധര്‍മശാലയില്‍ ഏപ്രില്‍ രണ്ടിന് ശാസ്ത്രമേളയും മൂന്നിന് സെമിനാറും നടക്കും. ഇതേദിവസം പിണറായിലും സെമിനാര്‍ നടക്കും. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ഏഴുമുതല്‍ കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ മൂന്നു പരിപാടികളും നടക്കും. വിവിധ വിഷയങ്ങളില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭമതികള്‍ സംവദിക്കും. വിവിധ വര്‍ഗ ബഹുജന വിഭാഗങ്ങളുടെ പ്രശ്‌നങ്ങളാണ് സെമിനാറുകളുടെ വിഷയങ്ങള്‍.

Tags:    
News Summary - CPM party congress seminar from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.