കണ്ണൂർ: കോര്പറേഷന് ഭരണത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെയും പയ്യാമ്പലത്ത് മൃതദേഹാവശിഷ്ടങ്ങള്‍ കടപ്പുറത്ത് തള്ളിയ നടപടിക്കെതിരെയും പ്രതിഷേധവുമായി ഇടതു കൗൺസിലർമാർ. വ്യാഴാഴ്ച രാവിലെ 10.30ന് കോര്പറേഷന് ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് ഇടതു കൗൺസിലർമാർ അറിയിച്ചു.
കോര്പറേഷന് മേയറടക്കമുള്ളവര്‍ കടുത്ത രാഷ്ട്രീയമാണ് ഭരണ നടപടികളില്‍ പ്രകടിപ്പിക്കുന്നതെന്ന് ഇടത് കൗൺസിലർമാർ പറഞ്ഞു. കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെടുന്ന കാര്യങ്ങളും ഉന്നയിക്കുന്ന പ്രശ്നങ്ങളും അവഗണിക്കുന്നു. കൗണ്‍സില്‍ യോഗത്തില്‍പോലും പ്രശ്നങ്ങള്‍ ഉന്നയിച്ചാല്‍ അത് കേള്‍ക്കാന്‍ തയാറാവുന്നില്ല.
പയ്യാമ്പലം ശ്മശാനത്തിലെ മൃതദേഹാവശിഷ്ടങ്ങള്‍ കടപ്പുറത്ത് തള്ളിയത് കടുത്ത നിയമലംഘനമാണെന്നും അവർ പറഞ്ഞു. കോര്പറേഷന് വളപ്പ് മാലിന്യക്കൂമ്പാരമായി മാറിയെന്ന് എല്‍.ഡി.എഫ് കോര്പറേഷന് കമ്മിറ്റി ആരോപിച്ചു. പയ്യാമ്പലം ശ്മശാനത്തിലെ അവശിഷ്ടങ്ങൾ കടലോരത്ത് തള്ളിയത് പരിശോധിക്കാൻ സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജെൻറ നേതൃത്വത്തിൽ പ്രതിപക്ഷ കൗൺസിലർമാരെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.