കണ്ണൂർ: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പയ്യാമ്പലം ശ്മശാനത്തിൽ സംഘർഷം. െഎ.ആർ.പി.സി വളൻറിയർമാരെ ഒഴിവാക്കി ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് നേരിട്ട് മൃതദേഹം സംസ്കരിക്കാൻ കോർപറേഷൻ തീരുമാനിച്ചിരുന്നു. ഇൗ തീരുമാനം തിങ്കളാഴ്ച നടപ്പാക്കാൻ തുടങ്ങിയതോടെയുണ്ടായ സംഘർഷത്തിെൻറ തുടർച്ചയാണ് ചൊവ്വാഴ്ചത്തെ സംഘർഷവും. ചൊവ്വാഴ്ച ഉച്ച 12ഒാടെ എത്തിച്ച മൃതദേഹം വൈകീട്ട് മൂന്നായിട്ടും സംസ്കരിക്കാൻ കോർപറേഷൻ തയാറായില്ലെന്നാരോപിച്ച് െഎ.ആർ.പി.സി വളൻറിയർമാർ സംസ്കരിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. കോർപറേഷൻ സ്ഥിരം സമിതി ചെയർമാന്മാരായ പി.കെ. രാഗേഷ്, അഡ്വ. മാർട്ടിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ കോർപറേഷൻ ജീവനക്കാർ ഇതിനെ എതിർത്തു. ഇതോടെ വാക്കേറ്റവും സംഘർഷവുമായി. ഇതിനിടെ പൊലീസും സ്ഥലത്തെത്തി. കോർപറേഷെൻറ എതിർപ്പ് മറികടന്നും ഒരു മൃതദേഹം െഎ.ആർ.പി.സി വളൻറിയർമാർ സംസ്കരിക്കുന്ന നടപടികളുമായി മുന്നോട്ടു പോയി. അതിനിടെ രണ്ട് മൃതദേഹങ്ങൾ കൂടി ഇവിടേക്ക് കൊണ്ടുവന്നിരുന്നു.
ചിറക്കൽ സ്വദേശിയുടെ മൃതദേഹം കോർപറേഷൻ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ശേഷമാണ് കൊണ്ടുവന്നതെന്ന് െഎ.ആർ.പി.സി ജില്ല ചെയർമാൻ പി.എം. സാജിദ് പറഞ്ഞു. 12ഒാടെ എത്തിച്ച മൃതദേഹം സംസ്കരിക്കാൻ വൈകിയതോടെയാണ് മരിച്ചയാളുടെ ബന്ധുക്കൾ െഎ.ആർ.പി.സിയുടെ സഹായം തേടിയത്. ഇതിെൻറ അടിസ്ഥാനത്തിലാണ് വളൻറിയർമാരെത്തി സംസ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഘർഷം രൂക്ഷമായതോടെ എ.സി.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസും സ്ഥലത്തെത്തി. അതിനിടെ ചൊവ്വാഴ്ച രാവിലെ കോർപറേഷൻ അധികൃതരുടെയും െഎ.ആർ.പി.സി ഭാരവാഹികളുടെയും യോഗം ജില്ല കലക്ടർ വിളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോർപറേഷെൻറയും െഎ.ആർ.പി.സിയുടെയും വാദം കേട്ട അദ്ദേഹം തീരുമാനം പിന്നീട് അറിയിക്കുമെന്ന് വ്യക്തമാക്കി.
ഇൗ യോഗ തീരുമാനം ജില്ല കലക്ടർ അറിയിക്കുന്നതുവരെ കോർപറേഷെൻറ തീരുമാനം അനുസരിക്കണമെന്ന് എ.സി.പി പി. ബാലകൃഷ്ണൻ നായർ െഎ.ആർ.പി.സി ചെയർമാൻ പി.എം. സാജിദിനോട് പറഞ്ഞു. ഇൗ നിർദേശം െഎ.ആർ.പി.സി അംഗീകരിച്ചതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്. അതിനുശേഷം അവശേഷിച്ച രണ്ട് മൃതദേഹങ്ങളും കോർപറേഷൻ ജീവനക്കാരുടെ നേതൃത്വത്തിലാണ് സംസ്കരിച്ചത്. സംഘർഷത്തെ തുടർന്ന് മേയർ അഡ്വ. ടി.ഒ. മോഹനൻ, ഡി.വൈ.എഫ്.െഎ ജില്ല സെക്രട്ടറി എം. ഷാജർ, ഒ.കെ. വിനീഷ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
തിങ്കളാഴ്ച െഎ.ആർ.പി.സി വളൻറിയർമാർ മൃതദേഹം സംസ്കരിച്ചത് സംബന്ധിച്ച് രജിസ്റ്റർ ചെയ്യാൻ ശ്മശാനം ചുമതലയുള്ള ജീവനക്കാരൻ തയാറാകാത്തത് സംഘർഷത്തിന് വഴിവെച്ചിരുന്നു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉൾപ്പെടെ നേതാക്കൾ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.