കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിൽ സതീശൻ പാച്ചേനിയുടെ തോൽവിക്ക് കാരണം കോൺഗ്രസിലെ 'പാലംവലി'യെന്ന് മുസ്ലിം ലീഗ്. ലീഗ് മണ്ഡലം കമ്മിറ്റി യോഗമാണ് ഇത്തരമൊരു വിലയിരുത്തൽ നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിക്കെതിരെ യോഗത്തിൽ കടുത്ത വിമർശനം ഉയർന്നു. കണ്ണൂര്‍ മേയര്‍ ടി.ഒ. മോഹനന്, മുന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ് തുടങ്ങിയവർ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നില്ലെന്നും ലീഗ് വിലയിരുത്തി. ലീഗ് മണ്ഡലം കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ജില്ല നേതൃത്വത്തിന് ൈകമാറി.
യു.ഡി.എഫിന് ഉറച്ച വിജയപ്രതീക്ഷയുണ്ടായിരുന്ന കണ്ണൂർ മണ്ഡലത്തിൽ മുൻമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയോടാണ് സതീശൻ പാച്ചേനി 1745 വോട്ടിന് പരാജയപ്പെട്ടത്. ഇക്കുറി എൽ.ഡി.എഫിന് പോലും വലിയ പ്രതീക്ഷയില്ലാതിരുന്ന കണ്ണൂരിൽ ഏറ്റവും കുറഞ്ഞത് 5000 വോട്ടിന് ജയിക്കുമെന്നായിരുന്നു യു.ഡി.എഫ് കണക്കുകൂട്ടൽ. കണ്ണൂര്‍ സീറ്റ് പ്രതീക്ഷിച്ച റിജില്‍ മാക്കുറ്റി സതീശന് പാച്ചേനിയെ പരാജയപ്പെടുത്താന്‍ ചില തൽപര കക്ഷികളുമായി ചേര്‍ന്ന് ചരടുവലിച്ചുവെന്നാണ് ലീഗ്് വിലയിരുത്തുന്നത്. കോൺഗ്രസ് ശക്തികേന്ദ്രമായ കണ്ണൂർ കോർപറേഷൻ പരിധിയിൽ പ്രതീക്ഷിച്ച വോട്ട് പാച്ചേനിക്ക് ലഭിച്ചില്ല.
കെ. സുധാകരെൻറ തട്ടകമായ എടക്കാട്ടും കോൺഗ്രസ് വോട്ട് ചോർന്നു. ഇവയെല്ലാം കോൺഗ്രസ് നേതൃത്വത്തിൽ ഒരു വിഭാഗത്തിെൻറ കളിയാണെന്ന് റിപ്പോർട്ട് പറയുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ കോൺഗ്രസിനുള്ളിൽ അടക്കം പറയുന്ന ആക്ഷേപമാണ് ലീഗ് മണ്ഡലം കമ്മിറ്റി ശരിവെച്ചിരിക്കുന്നത്. മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ ലീഗിനെ പൂര്‍ണമായും തഴയുന്ന നിലപാടാണ് കോണ്‍ഗ്രസിെൻറ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന പരാതിയും ലീഗ് ഉന്നയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.