കണ്ണൂർ: ജില്ലയിലെ കുടുംബശ്രീ ഉൽപന്നങ്ങള് വിപണന കേന്ദ്രങ്ങളിലെത്തിക്കാന്‍ ഡെലിവറി വാന്‍ സജ്ജമായി. വി. ശിവദാസന്‍ എം.പി ഫ്ലാഗ്ഓഫ് ചെയ്തു. ജില്ല പഞ്ചായത്തിെൻറ സഹായത്തോടെയാണ് വാന്‍ ഒരുക്കിയത്.
ജില്ലയിലെ 4000ത്തോളം കുടുംബശ്രീ സംരംഭങ്ങള്‍ തയാറാക്കുന്ന വിവിധ ഉൽപന്നങ്ങള് ഷോപ്പിങ് മാളുകളിലേക്കും മറ്റ് വിപണന കേന്ദ്രങ്ങളിലും എത്തിക്കാന്‍ ഇതുവഴി സാധിക്കും.
കോവിഡ് പശ്ചാത്തലത്തില്‍ ഉൽപന്നങ്ങള്ക്ക് മതിയായ വിപണി ലഭിക്കാതെ പ്രതിസന്ധിയിലായ കുടുംബശ്രീക്ക് ഇത് കൂടുതല്‍ സഹായമാകും.
ജില്ല പഞ്ചായത്തിെൻറ പ്ലാന്‍ ഫണ്ടില്‍നിന്ന് ആറ് ലക്ഷവും കുടുംബശ്രീ ഡെലിവറിക്കായി അനുവദിച്ച മൂന്നുലക്ഷം രൂപയും ഉള്‍പ്പെടെ ഒമ്പത് ലക്ഷം രൂപ ചെലവിലാണ് ഡെലിവറി വാന്‍ ഒരുക്കിയത്.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യന്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ വി.കെ. സുരേഷ് ബാബു, കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ ഡോ. എം. സുര്‍ജിത് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.