കണ്ണൂർ: മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പരാതിയിൽ കണ്ണൂർ കോർപറേഷനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു. കോവിഡ് ബാധിച്ച് മരിച്ച തിലാനൂരിലെ അമ്പാടിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാണ് കമീഷന് ലഭിച്ച പരാതിയിൽ സൂചിപ്പിച്ചത്. മാങ്ങാട്ടിടം സ്വദേശിയും ഓൾ ഇന്ത്യാ ലോ സ്റ്റുഡൻറ്സ് യൂനിയൻ കർണാടക സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ. സിദ്ധാർഥ് ബാബു ദേശീയ മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയിലാണ് കേസ്.
സംസ്ഥാന മനുഷ്യാവകാശ കമീഷനോട് അന്വേഷണം നടത്തി കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു. കണ്ണൂർ കോർപറേഷെൻറ പയ്യാമ്പലം ശ്മശാനത്തിലെത്തിച്ച അമ്പാടിയുടെ മൃതദേഹം സംസ്കരിക്കാൻ തയാറായില്ല. ഹെൽത്ത് ഇൻസ്പെക്ടർ വിളിച്ചറിയിച്ചിട്ടും മൃതദേഹം സംസ്കരിച്ചില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. രാവിലെ കൊണ്ടുവന്ന മൃതദേഹം രണ്ടു മണിക്കൂറിനുശേഷം കോവിഡ് മാനദണ്ഡപ്രകാരം ഐ.ആർ.പി.സി വളൻറിയർമാരാണ് സംസ്കരിച്ചത്.
കൗൺസിലറുടെ കത്ത് ലഭിച്ചാലേ മരണം രജിസ്റ്റർ ചെയ്യൂവെന്ന് ശ്മശാനത്തിെൻറ ചുമതലയുള്ളയാൾ നിർബന്ധംപിടിച്ചു. കൗൺസിലർ നേരിട്ടെത്തി കത്ത് കൊടുത്തിട്ടും മരണം രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കിയില്ല. ബന്ധുക്കൾ ബഹളംെവച്ചപ്പോൾ മേയറെ കാണാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.