സി.പി.എം 23ാം പാർട്ടി കോൺഗ്രസ് ലോഗോ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ നാടക സംവിധായകൻ ഇബ്രാഹിം വെങ്ങരക്ക്‌ നൽകി പ്രകാശനം ചെയ്യുന്നു

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ന്‍റെ മ​ണ്ണ്​​ ചു​വ​ന്ന​മ​ണ്ണെ​ന്നാ​ണ്​ അ​റി​യ​പ്പെ​ടു​ന്ന​ത്. ച​രി​ത്ര​ത്തി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കു​ള്ള സ്വാ​ധീ​നം ത​ന്നെ​യാ​ണ്​ ജി​ല്ല​യെ ചു​വ​പ്പി​ന്‍റെ കോ​ട്ട​യാ​യി അ​റി​യ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യ​ത്. ക​മ്യൂ​ണി​സ്റ്റ്​ പ്ര​സ്ഥാ​നം പി​റ​വി​യെ​ടു​ത്ത പാ​റ​പ്രം ഉ​ൾ​പ്പെ​ടു​ന്ന ക​ണ്ണൂ​രി​നെ കൂ​ടു​ത​ൽ ചു​വ​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്​ സി.​പി.​എ​മ്മും നേ​തൃ​ത്വ​വും.

രാ​ജ്യ​ത്തു​ത​ന്നെ സി.​പി.​എ​മ്മി​ന്‍റെ പ്ര​ധാ​ന ജി​ല്ല​യാ​ണ്​ ക​ണ്ണൂ​ർ. ഈ ​മ​ണ്ണി​ൽ ആ​ദ്യ​മാ​യെ​ത്തു​ന്ന 23ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നെ വ​ര​വേ​ൽ​ക്കാ​ൻ താ​ഴേ​ത്ത​ട്ടി​ൽ നി​ന്നു​ള്ള ഒ​രു​ക്കം സി.​പി.​എം തു​ട​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബ്രാ​ഞ്ച്​ ത​ലം മു​ത​ൽ ജി​ല്ല ക​മ്മി​റ്റി വ​രെ യോ​ഗം ചേ​ർ​ന്ന്​ സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കാ​ൻ സ​ജ്ജ​മാ​കാ​ൻ അ​ണി​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​ക്ക​ഴി​ഞ്ഞു.

സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്​ ജി​ല്ല​ത​ല സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ചെ​യ​ർ​മാ​നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​റും എം.​വി. ജ​യ​രാ​ജ​ൻ ട്ര​ഷ​റ​റു​മാ​യ സം​ഘാ​ട​ക സ​മി​തി​യാ​ണ്​ പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്​ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ക. ബു​ധ​നാ​ഴ്ച ജി​ല്ല​ത​ല സം​ഘാ​ട​ക സ​മി​തി ഓ​ഫി​സ്​ ഉ​ദ്​​ഘാ​ട​ന​വും ന​ട​ന്നു.23ാം പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​ന്‍റെ വി​ജ​യ​ത്തി​ന് വേ​ണ്ടി​യു​ള്ള ഏ​രി​യ​ത​ല സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു​വ​രു​ക​യാ​ണ്.

എ​രി​യ​ത​ല സം​ഘാ​ട​ക സ​മി​തി ക​ഴി​ഞ്ഞാ​ൽ അ​തി​നും താ​ഴേ​ത്ത​ട്ടി​ലേ​ക്കു ക​ട​ക്കും. ഏ​പ്രി​ൽ ആ​റു​മു​ത​ൽ 10 വ​രെ​യാ​ണ്​ ക​ണ്ണൂ​രി​ൽ പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്​ ന​ട​ക്കു​ന്ന​ത്. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ക​മ്യൂ​ണി​സ്‌​റ്റ്‌ പ്ര​സ്ഥാ​ന​ത്തി​ന്റെ ച​രി​ത്ര​വും ഐ​തി​ഹാ​സി​ക പ്ര​ക്ഷോ​ഭ​ങ്ങ​ളും ആ​ലേ​ഖ​നം ചെ​യ്യു​ന്ന ചു​മ​ർ​ചി​ത്ര​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള ചു​മ​രെ​ഴു​ത്തു​ക​ളു​മാ​യി വി​വി​ധ​ങ്ങ​ളാ​യ പ്ര​ചാ​ര​ണ​ങ്ങ​ളൊ​രു​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്‌.

ലോഗോ പ്രകാശനം ചെയ്തു

ക​ണ്ണൂ​ർ: ഏ​പ്രി​ൽ ആ​റു​മു​ത​ൽ 10 വ​രെ ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന സി.​പി.​എം 23ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്‌ ലോ​ഗോ പ്ര​കാ​ശ​നം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. നാ​ട​ക സം​വി​ധാ​യ​ക​ൻ ഇ​ബ്രാ​ഹിം വെ​ങ്ങ​ര ഏ​റ്റു​വാ​ങ്ങി. സി.​പി.​എ​മ്മി​ന്‍റെ സ​വി​ശേ​ഷ​ത കൊ​ണ്ടാ​ണ്‌ മാ​ധ്യ​മ​ങ്ങ​ൾ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‌ വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്ന്‌ ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ൾ ഒ​രു​പാ​ട്‌ ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മ്പോ​ൾ ചി​ല പി​ശ​കു​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്‌. ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി മാ​ധ്യ​മ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ക്കു​ന്ന ഏ​ത്‌ നി​ർ​ദേ​ശ​വും സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ല​പ്പു​റ​ത്തെ മ​നു ക​ള്ളി​ക്കാ​ടാ​ണ്‌ ലോ​ഗോ ത​യാ​റാ​ക്കി​യ​ത്‌. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി.​കെ. ശ്രീ​മ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്‌ അം​ഗം പി.​വി. ഗോ​പി​നാ​ഥ്‌ സ്വാ​ഗ​ത​വും ജി​ല്ല ക​മ്മി​റ്റി അം​ഗം എം. ​ഷാ​ജ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി. ​ജ​യ​രാ​ജ​ൻ, ടി.​വി. രാ​ജേ​ഷ്‌, എ.​എ​ൻ. ഷം​സീ​ർ, ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്‌ അം​ഗ​ങ്ങ​ളാ​യ എം. ​പ്ര​കാ​ശ​ൻ, വ​ത്സ​ൻ പ​നോ​ളി, എ​ൻ. ച​ന്ദ്ര​ൻ, ടി.​കെ. ഗോ​വി​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - District wakes up to the Party Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.