കണ്ണൂർ: പൊലീസ് സുരക്ഷയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്ന സർക്കാർ തീരുമാനവും ജില്ലയിൽ നടപ്പായില്ല. ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടുകളിൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയിരുന്നെങ്കിലും അപേക്ഷകർ എത്താതിരുന്നത് കാരണം ടെസ്റ്റ് മുടങ്ങി.
അതേസമയം, പ്രതിഷേധവുമായി ഡ്രൈവിങ് സ്കൂൾ ഉടമകൾ ഗ്രൗണ്ടിൽ എത്തിയിരുന്നു. തോട്ടട ഗ്രൗണ്ടിൽ മനുഷ്യച്ചങ്ങല തീർത്താണ് വെള്ളിയാഴ്ച ഡ്രൈവിങ് സ്കൂൾ ഉടമകളും തൊഴിലാളികളും പ്രതിഷേധിച്ചത്.
ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്റ്റേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ല സെക്രട്ടറി ഷാജി അക്കരമ്മൽ. ആർ.കെ. നിഷ, ടി. റിയാസ് എന്നിവർ നേതൃത്വം നൽകി. കണ്ണൂരിനു പുറമെ തലശ്ശേരി, പയ്യന്നൂർ, ഇരിട്ടി, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് ടെസ്റ്റ് നടക്കാറുള്ളത്. വ്യാഴാഴ്ച തലശ്ശേരിയിൽ ടെസ്റ്റ് മുടങ്ങിയിരുന്നു. വ്യത്യസ്ത ദിവസങ്ങളിലായാണ് ഓരോ കേന്ദ്രത്തിലും ടെസ്റ്റ് നടത്തിവരുന്നത്. വെള്ളിയാഴ്ച ജില്ലയിൽ ഒരിടത്തും പൊലീസ് കാവലിലും ഡ്രൈവിങ് ടെസ്റ്റ് നടത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന് അസോസിയേഷൻ ജില്ല സെക്രട്ടറി ഷാജി അക്കരമ്മൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.