കണ്ണൂർ: കരിയർ-വിദ്യാഭ്യാസ രംഗത്ത് പുത്തൻ അധ്യായം രചിച്ചുകൊണ്ട് വിജ്ഞാനത്തിന്റെ മഹാമേളയുമായി മാധ്യമം എജുകഫെ എത്തുമ്പോൾ അവിടെ വിദ്യാർഥികളെ കാത്തിരിക്കുന്നത് പുത്തൻ സാധ്യതകളുടെ ലോകംതന്നെയാണ്. ഡിജിറ്റൽ യുഗത്തിലെ പുതിയ കരിയറുകളെക്കുറിച്ച് പറയാൻ ഡോ. മാണിപോളും ഉമർ അബ്ദുസ്സലാമും എത്തും.

രാജ്യത്തുതന്നെ ഏറ്റവും അധികം ആളുകളെ സ്വാധീനിച്ച മികച്ച മോട്ടിവേഷണൽ പ്രാസംഗികരുടെ പട്ടികയെടുത്താൽ മുൻപന്തിയിൽ നിൽക്കുന്ന ഡോ. മാണി പോൾ എജുക​െഫെയിൽ ഡിജിറ്റൽ യുഗത്തിലെ കരിയറുകളെക്കുറിച്ച് ക്ലാസെടുക്കും. സോഫ്റ്റ് സ്കിൽ ട്രെയ്നിങ് രംഗത്ത് 20 വർഷത്തിലധികം പ്രവർത്തിപരിചയമുള്ള ഡോ. മാണിപോളിന്റെ അനുഭവങ്ങൾ തന്നെ എജുകഫെയിലെത്തുന്നവർക്ക് മികച്ചൊരു പാഠമാകും എന്നുറപ്പ്.

ഡോ. മാണിപോൾ   ഉമർ അബ്ദുസ്സലാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ പുത്തൻ സാധ്യതകളും വിശേഷങ്ങളും വിദ്യാർഥികളുമായി പങ്കുവെക്കാനാണ് ഉമർ അബ്ദുസ്സലാം എത്തുന്നത്. എഡാപ്റ്റ് ലേണിങ് ആപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ഉമർ അബ്ദുസ്സലാം എ.ഐ രംഗത്തെ പുത്തൻ കരിയർ സാധ്യതകളെക്കുറിച്ചും ചാറ്റ് ജി.പി.ടി അടക്കമുള്ളവയെക്കുറിച്ചും എജുകഫെ വേദിയിൽ സംവദിക്കും.

ഇവരെക്കൂടാതെ ഗോപിനാഥ് മുതുകാട്, ജി.എസ്. പ്രദീപ്, ഡോ. എം.എൻ. മുസ്തഫ തുടങ്ങി നിരവധി പ്രമുഖർ എജുകഫെയിയിൽ പ​ങ്കെടുക്കും. 10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന ഈ ആഗോള വിദ്യാഭ്യാസ മേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും ​കൂടാതെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാവാൻ അവസരമുണ്ടാകും.

എജുകഫെ 2023 പുതിയ സീസണിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത, തെരഞ്ഞെടുക്കുന്ന അഞ്ച് വിദ്യാർഥികൾക്ക് കുടുംബത്തോടൊപ്പം വയനാട്ടിൽ ലക്ഷ്വറി ഹോട്ടലിൽ താമസിച്ച് ആസ്വദിക്കാനുള്ള സുവർണാവസരവും ലഭ്യമാകും. കൂടാതെ വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങളും സർപ്രൈസ് ഓഫറുകളും എജുകഫെയിൽ വിദ്യാർഥികളെ കാത്തിരിക്കുന്നുണ്ട്.

കോമഴ്സ്, സിവിൽ സർവിസ്, മാനേജ്മെന്റ്, മെഡിക്കൽ, എൻജിനീയറിങ്, വിദേശപഠനം തുടങ്ങി എല്ലാ മേഖലകളുമായി ബന്ധപ്പെട്ട കരിയർ സെഷനുകളും സ്റ്റാളുകളും കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ​​ങ്കെടുക്കുന്ന ഈ വിദ്യാഭ്യാസ മേളയുടെ ഭാഗമായുണ്ടാകും.

സൈക്കോളജിക്കൽ കൗൺസിലിങ്, കരിയർ മാപ്പിങ്, മോട്ടിവേഷണൽ സെഷനുകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, മോക് ടെസ്റ്റുകൾ, ടോപ്പേഴ്സ് ടോക്ക് തുടങ്ങിവയാണ് എജുകഫെയുടെ പ്രധാന പ്രത്യേകത. അന്താരാഷ്ട്ര തലത്തിൽതന്നെ ഏറെ മുൻപന്തിയിൽ നിൽക്കുന്ന സർവകലാശാലകളുടെയും കോളജുകളുടെയും സ്റ്റാളുകളും കൗൺസിലിങ്ങുമെല്ലാം എജുകഫെയെ മറ്റു വിദ്യാഭ്യാസ മേളകളിൽനിന്ന് വ്യത്യസ്തമാക്കുന്നു.

നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. വാട്സപ് വഴി രജിസ്റ്റർ ചെയ്യാനുള്ള നമ്പർ: 9645007172.

Tags:    
News Summary - educafe-New careers in the digital era

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.