കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടികയിൽ ഇക്കോ ടൂറിസത്തിന് സാധ്യത തെളിയുന്നു. ടൂറിസം വകുപ്പിെൻറ നേതൃത്വത്തിലാണ് പദ്ധതി തയാറാക്കുന്നത്. വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ സംസ്ഥാന ടൂറിസം ഡയറക്ടർ ജില്ല ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. കണിച്ചാർ ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഇടപെടലിനെ തുടർന്നാണ് ടൂറിസം വകുപ്പിെൻറ നടപടി. വയനാടിെൻറ അതിർത്തിയോടുചേർന്നുള്ള കണിച്ചാർ, കേളകം പഞ്ചായത്തു പരിധികളിലായുള്ള ഏലപ്പീടികയിലെ വിവിധ സ്ഥലങ്ങളെ കോർത്തിണക്കിയാണ് ടൂറിസം പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്.
ഏലപ്പീടിക കുരിശുമല, കണ്ടംതോട് പുൽമേട്, തമ്പുരാന്മല, 29ാം മൈൽ വെള്ളച്ചാട്ടം, ഉപേക്ഷിച്ച ക്രഷറിനു സമീപമുള്ള പ്രദേശങ്ങൾ എന്നീ സ്ഥലങ്ങളാകും പദ്ധതിയിൽ ഉൾപ്പെടുത്തുക. ഏലപ്പീടികയുടെ മനോഹാരിത ആസ്വദിക്കാൻ ഒട്ടേറെപ്പേരാണ് ഇവിടെയെത്തുന്നത്. മൂന്നുവശവും മഞ്ഞുമൂടിയ മലനിരകളുടെ ദൂരക്കാഴ്ച ആസ്വദിക്കാനാവുന്നതാണ് കുരിശുമല വ്യൂ പോയൻറ്. ഉദയാസ്തമയങ്ങളുടെ മനോഹരകാഴ്ചകൾ ഇവിടെ ദൃശ്യമാകും.
ഏക്കർകണക്കിന് നീണ്ടുപരന്നുകിടക്കുന്ന കണ്ടംതോട് പുൽമേടാണ് സഞ്ചാരികൾ കൂടുതലായെത്തുന്ന മറ്റൊരു സ്ഥലം. തലശ്ശേരി -വയനാട് സംസ്ഥാന പാതയിലെ പേര്യ ചുരത്തിൽ 29ാം മൈലിൽ റോഡരികിലുള്ള വെള്ളച്ചാട്ടം ആസ്വദിക്കാനും ഒട്ടേറെപ്പേരെത്തുന്നു. വനത്തിലൂടെ നാലുകിലോമീറ്റർ ട്രക്കിങ് സാധ്യതയുള്ള തമ്പുരാന്മലയും ഇവിടത്തെ പ്രധാന ആകർഷണമാണ്. ടൂറിസം പദ്ധതി വന്നാൽ നിയന്ത്രണവിധേയമായി സഞ്ചാരികളെ പ്രവേശിപ്പിക്കാനാകുമെന്നതിനാലും പ്രദേശത്തിെൻറ വികസനത്തിന് വേഗംകൂടുമെന്നതിനാലുമാണ് ആവശ്യം ജനങ്ങൾ ഉന്നയിച്ചത്. സമീപപ്രദേശങ്ങളും ചേർത്ത് ഏലപ്പീടിക വിനോദസഞ്ചാരകേന്ദ്രമാക്കിയാൽ വയനാട്ടുകാർക്കും ഇതിെൻറ ഗുണം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.